Sections

വനിതാ എൻആർഐകൾക്കായി ബോബ് ഗ്ലോബൽ വിമൻ എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

Thursday, Mar 13, 2025
Reported By Admin
Bank of Baroda Launches Exclusive NRI Savings Account for Women

കൊച്ചി: പൊതുമേഖലാ ബാങ്കുകളിൽ ആദ്യമായി ബാങ്ക് ഓഫ് ബറോഡ വനിതാ എൻആർഐകളുടെ ആഗോള ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബൽ വിമൻ എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു.

ബാങ്ക് അതിൻറെ മുൻനിര എൻആർഐ പദ്ധതികളിലൊന്നായ ബോബ് പ്രീമിയം എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം നൽകുന്നതിന് സവിശേഷതകളും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തി.

ബോബ് ഗ്ലോബൽ വിമൻ എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക്, ഓട്ടോ സ്വീപ്പ് സൗകര്യം ഉയർന്ന പലിശ നേടാൻ സഹായിക്കുന്നു. ഹോം ലോണുകൾക്ക് കുറഞ്ഞ പലിശ നിരക്കുകൾ, കുറഞ്ഞ പ്രോസസ്സിംഗ് ചാർജുകൾക്കൊപ്പം വാഹന വായ്പകൾ എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. ലോക്കർ വാടകയിൽ 100 ശതമാനം ഇളവ്, എയർപോർട്ടുകളിൽ സൗജന്യ ആഭ്യന്തര, അന്തർദേശീയ ലോഞ്ച് ആക്സസ് ഉള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാർഡ്, കൂടാതെ സൗജന്യ വ്യക്തിഗത, എയർ അപകട ഇൻഷുറൻസ് പരിരക്ഷ, സേവിംഗ്സ് അക്കൗണ്ടുകളിൽ എൻആർഐകൾക്ക് ഇൻഷുറൻസ് പരിരക്ഷാ ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കായി.

ഇന്ത്യയുടെ ഇൻറർനാഷണൽ ബാങ്ക് എന്ന നിലയിൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് ശക്തമായ ആഗോള സാന്നിധ്യം ഉള്ളതിനാലും, എൻആർഐ ഉപഭോക്താക്കളുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗ്രഹങ്ങൾ മനസ്സിലാക്കുന്നു. ആഗോള ഇന്ത്യൻ സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വപനങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ പ്രീമിയം ബാങ്കിംഗ് അവകാശങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തിയ ഫീച്ചറുകളും നൽകിക്കൊണ്ട് അവരെ ശാക്തീകരിക്കുന്നതിനാണ് ബോബ് ഗ്ലോബൽ വിമൻ എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ടെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ബീന വഹീദ് പറഞ്ഞു.

ബാങ്ക് അതിൻറെ ബോബ് പ്രീമിയം എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ടും നവീകരിച്ചു. മെച്ചപ്പെടുത്തിയ ഇടപാട് പരിധികളുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാർഡ്, കോംപ്ലിമെൻററി ആഭ്യന്തര, അന്തർദേശീയ ലോഞ്ച് ആക്സസ്, സൗജന്യ സേഫ് ഡെപ്പോസിറ്റ് ലോക്കർ, സൗജന്യ വ്യക്തിഗത, എയർ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ്, കുറഞ്ഞ പ്രോസസ്സിംഗ് ചാർജുകളോടെയുള്ള ഭവന-വാഹന വായ്പകളുടെ ഇളവ് പലിശ എന്നിവ ഉൾപ്പെടെയുള്ള പ്രീമിയം ബാങ്കിംഗ് അനുഭവും നിരവധി ആനുകൂല്യങ്ങളും ഈ അപ്ഗ്രേഡ് ചെയ്ത അക്കൗണ്ട് നൽകുന്നു.

ബോബ് ഗ്ലോബൽ വിമൻ എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അക്കൗണ്ട് തുറക്കുന്നതിനും www.bankofbaroda.com സന്ദർശിക്കുക അല്ലെങ്കിൽ അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.