രണ്ടാം ശനിയും ഞായറാഴ്ചയും ഉള്‍പ്പെടുത്തിയാണ് ഇത്രയധികം ദിവസം ബാങ്ക് അവധി വരുന്നത്
ഒക്ടോബറില്‍ 21 ദിവസം ബാങ്ക് അവധിയായിരിക്കും. ആര്‍ബിഐയുടെ ഹോളിഡേ കലണ്ടര്‍ പ്രകാരമാണ് 21 ദിവസത്തെ ബാങ്ക് അവധി. രണ്ടാം ശനിയും ഞായറാഴ്ചയും ഉള്‍പ്പെടുത്തിയാണ് ഇത്രയധികം ദിവസം ബാങ്ക് അവധി വരുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ആഘോഷങ്ങള്‍ വരുന്നതുകൊണ്ടാണ് ഈ മാസം ഇത്രയധികം അവധി വരുന്നത്. എന്നാല്‍ ഈ അവധി ദിനങ്ങളെല്ലാം കേരളത്തിന് ബാധകമായിരിക്കില്ല. നവരാത്രി, ദുര്‍ഗാ പൂജ, ഗാന്ധി ജയന്തി, ദസറ, ദിവാലി തുടങ്ങിയ അവധികള്‍ ഈ മാസം വരുന്നുണ്ട്.
- ഒക്ടോബര്‍ 1 - സിക്കിമില്‍ ബാങ്ക് അവധിയായിരിക്കും
- ഒക്ടോബര്‍ 2 - ഗാന്ധി ജയന്തി
- ഒക്ടോബര്‍ 3- ദുര്‍ഗാ പൂജ - സിക്കിം, ത്രിപുര, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ, കേരള, ബിഹാര്‍, മണിപ്പൂര്‍
- ഒക്ടോബര്‍ 4 - ദുര്‍ഗാ പൂജ ( മഹാ നവമി) - കര്‍ണാടക, ഒഡീഷ, സിക്കിം, കേരള, ബംഗാള്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ
- ഒക്ടോബര്‍ 5 - വിജയ ദശമി - മണിപ്പൂര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകളും അവധിയായിരിക്കും
- ഒക്ടോബര്‍ 6 - ദുര്‍ഗ പൂജ - ഗാംഗ്ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകള്‍ അവധിയായിരിക്കും
- ഒക്ടോബര്‍ 7 - ഗാംഗ്ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകള്‍ അവധിയായിരിക്കും
- ഒക്ടോബര്‍ 22- നാലാം ശനി
- ഒക്ടോബര്‍ 23 - ഞായറാഴ്ച
- ഒക്ടോബര്‍24 - ദീപാവലി
- ഒക്ടോബര്‍ 2, 9 , 16, 23 , 30 എന്നിവ ഞായറാഴ്ചകളായതിനാല്‍ ബാങ്ക് അവധിയായിരിക്കും. ഒക്ടോബര്‍ 8, 22 തിയതികള്‍ രണ്ടും നാലും ശനിയാഴ്ചകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.