- Trending Now:
ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ചും അക്കൗണ്ടില്‍ എത്ര തുക സൂക്ഷിക്കണം എന്നതിനെ കുറിച്ചുമൊക്കെ ഇന്നും പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. ചിലര്‍ ചിന്തിക്കുന്നത് ബാങ്കില്‍ കൂടുതല്‍ പണം സൂക്ഷിക്കുന്നത് പല പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ്.
എന്തുകൊണ്ടാണ് 5 ലക്ഷം എന്ന ആശയക്കുഴപ്പം? (Why the confusion about 5 lakhs?)
അഞ്ച് ലക്ഷം രൂപയിലധികം ബാങ്കില്‍ നിക്ഷേപിക്കരുതെന്നാണ് പലരും കരുതുന്നത്, എന്നാല്‍ അങ്ങനെയൊരു നിയമമില്ല. നിയമത്തില്‍ പറയുന്നത് ബാങ്ക് മുങ്ങിപ്പോകുകയോ പാപ്പരാകുകയോ ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ സെക്യൂരിറ്റി ഉറപ്പാക്കുമെന്നാണ്.
അതായത് ബാങ്ക് മുങ്ങുകയോ പാപ്പരാകുകയോ ചെയ്താല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും എന്ന്. ഒരുപക്ഷേ ഇക്കാരണത്താലാകം ആളുകള്‍ 5 ലക്ഷം രൂപയില്‍ കൂടുതല്‍ ബാങ്കില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് കരുതുന്നത്.
തത്സമയ ഇടപാടുകൾ നടത്തി ഇന്ത്യ ചൈനയെ മറികടന്നു... Read More
പ്രതിസന്ധിയിലായ ബാങ്കിനെ സര്‍ക്കാര്‍ മുങ്ങാന്‍ അനുവദിക്കാതെ ഏതെങ്കിലും വലിയ ബാങ്കുമായി ലയിപ്പിക്കുന്നു. ഇനി ഏതെങ്കിലും ബാങ്ക് മുങ്ങിപ്പോയാല്‍ എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും പേയ്മെന്റ് നടത്താനുള്ള ഉത്തരവാദിത്തം ഡിഐസിജിസിക്കാണ് (DICGC). ഈ തുകയ്ക്ക് ഗ്യാരണ്ടി നല്‍കുന്നതിനായി ഡിഐസിജിസി (DICGC) ബാങ്കുകളില്‍ നിന്ന് പ്രീമിയം ഈടാക്കുന്നു.
കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം... Read More
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിങ്ങള്‍ക്ക് എത്ര പണം വേണമെങ്കിലും സൂക്ഷിക്കാം. എങ്കിലും നിങ്ങളുടെ വരുമാന സ്രോതസ്സിന് വ്യക്തമായ തെളിവ് ഉണ്ടായിരിക്കണം. അതായത് ആദായനികുതി വകുപ്പില്‍ നിന്നും ചോദ്യം വന്നാല്‍ പണം എവിടെ നിന്നാണ് വന്നതെന്ന് നിങ്ങള്‍ പറയേണ്ടിവരും. നിയമങ്ങള്‍ക്കനുസൃതമായി നികുതിയടച്ചാല്‍ വരുമാനത്തിന്റെ കൃത്യമായ തെളിവുണ്ടെങ്കില്‍ പ്രശ്നമുണ്ടാകില്ല.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ കൂടുതല്‍ പണമുണ്ടെങ്കില്‍ ആ പണത്തിന്റെ ഉറവിടം ആദായനികുതിക്ക് മുന്നില്‍ തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാം, ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാം.
ബിസിനസ് വായ്പയെടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...... Read More
ഇതോടൊപ്പം സേവിംഗ്‌സ് അക്കൗണ്ടില്‍ കൂടുതല്‍ പണം സൂക്ഷിക്കുന്നതിന് മുമ്പ് നിക്ഷേപത്തിന്റെ പലിശ കുറവായതിനാല്‍ ലാഭനഷ്ടം തീര്‍ച്ചയായും ശ്രദ്ധിക്കണം.
അതുകൊണ്ടാണ് സേവിംഗ്‌സ് അക്കൗണ്ടില്‍ കൂടുതല്‍ പണം സൂക്ഷിക്കുന്നതിന് പകരം സ്ഥിരനിക്ഷേപം നടത്തുകയോ മ്യൂച്വല്‍ ഫണ്ടില്‍ ഈ പണം നിക്ഷേപിക്കുകയോ ചെയ്താല്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.