Sections

2,000 രൂപ നോട്ട് പിൻവലിക്കൽ; ബാങ്ക് നിക്ഷേപങ്ങളും, വായ്പ തിരിച്ചടവും വർദ്ധിക്കുന്നു

Monday, Jun 19, 2023
Reported By admin
bank

2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനം നിലവിൽ വന്നത്


2,000 രൂപ നോട്ടുകൾ പിൻവലിച്ചത് ബാങ്ക് നിക്ഷേപങ്ങളിൽ വർദ്ധനവിണ്ടാക്കിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉയർന്ന മൂല്യമുള്ള 2000 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള ആർബിഐ തീരുമാനം നിലവിൽ വന്ന് ആദ്യ 15 ദിവസത്തിനുള്ളിൽ വർധനവുണ്ടായെന്നാണ് എസ്ബിഐയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.3 ലക്ഷം കോടി രൂപ ഇക്കാലയളവിൽ മാത്രം നിക്ഷേപയിനത്തിൽ ബാങ്കിലെത്തി. മാത്രമല്ല  2000 രൂപ നോട്ടുകൾ പിൻവലിച്ചത് വായ്പാ തിരിച്ചടവ്, ഉപഭോഗം എന്നിവയുടെ ആവശ്യകതയെ വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2023 ജൂൺ 2 ന് വരെയുള്ള രണ്ടാഴ്ചയ്ക്കിടെ മൊത്തം നിക്ഷേപങ്ങളിൽ 3.3 ലക്ഷം കോടി രൂപയുടെ വർദ്ധനവുണ്ടായതിൽ ,80 ശതമാനം വർദ്ധനവ് ടേം ഡെപ്പോസിറ്റിലാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.  കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇതേ കാലയളവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ബാങ്കുകൾക്ക് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപമാണ് ലഭിച്ചത്. കോർപറേറ്റുകളും ബാങ്കുകളിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്.

ഉപഭോഗ ആവശ്യകത ഉയരുന്നതിനും 2000 രൂപ നോട്ടുകൾ പിൻവലിച്ച നടപടി കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.  2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി നൽകാനോ ആർബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടെങ്കിലും,സ്വർണാഭരണങ്ങൾ, എസി, മൊബൈൽ ഫോണുകൾ തുടങ്ങിയ ഉയർന്ന വിലയുള്ള ഉപഭോക്തൃ വസ്തുക്കൾ സ്വന്തമാക്കാനും 2000 രൂപ നോട്ട് കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ ആർബിഐ തീരുമാനം നിലവിൽ വന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും,അല്ലെങ്കിൽ മാറ്റുന്നതിനും വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2,000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും (ആർഒ)1  നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.