- Trending Now:
24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ഇഡലി എടിഎം
ക്രിയാത്മകമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പേരു കേട്ട നഗരമാണ് ബംഗളൂരു. നിരവധി ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ഹബ്ബാണത്. എന്നാല്‍ ഇതു വരെ കേട്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ബിസിനസ് ആശയമാണ് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പക്കാക്കിയിരിക്കുന്നത്. എടിഎം മെഷീന്‍ നമുക്കെല്ലാം പരിചയമുള്ളതാണ്. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനാണ് പ്രധാനമായും എടിഎം മെഷീനുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇഡലി പുറത്തു വരുന്ന എടിഎം ഉണ്ട്. ബാംഗ്ലൂരിലാണ് ചൂടുള്ള ഇഡലി പുറത്തു വരുന്ന എടിഎം സജ്ജീകരിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു വീഡിയോ പുറത്തു വന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിങ്ങള്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നത് എങ്കില്‍, അല്ല ബാംഗ്ലൂരില്‍ പോവാന്‍ പ്ലാനുണ്ടെങ്കില്‍ ഇത് തീര്‍ച്ചയായും ട്രൈ ചെയ്തു നോക്കേണ്ടതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ഇഡലി എടിഎം.
12 മിനിറ്റുകള്‍ക്കകം 72 ഇഡലികള്‍ വരെ ഡിസ്‌പെന്‍സ് ചെയ്യാന്‍ സാധിക്കും. ഇഡലി മാത്രമല്ല, ചട്ണിയും, പൊടിയും കൂടെ ലഭിക്കും. ഒരു വെന്‍ഡിങ് മെഷീനില്‍ ഓര്‍ഡര്‍ നല്‍കുന്നതിനു സമാനമാണ് ഇഡലി എടിഎമ്മില്‍ നല്‍കുന്ന ഓര്‍ഡറും. ഒരു വ്യത്യാസമുള്ളത്, പേയമെന്റ് നടത്താന്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതുണ്ട് എന്നതാണ്. ഓര്‍ഡര്‍ പ്ലേസ് ചെയ്തു കഴിയുമ്പോള്‍, മൊബൈല്‍ നമ്പറില്‍ ഒരു കോഡ് ലഭിക്കുന്നു.
തുടര്‍ന്ന് മൊബൈലില്‍ ലഭ്യമായ മെനുവില്‍ നിന്നും വേണ്ട ഭക്ഷണം തിരഞ്ഞെടുക്കുകയും അത് മെഷീനിനു മുന്നില്‍ റീഡ് ചെയ്യാനായി നല്‍കുകയും വേണം. തുടര്‍ന്ന് വൃത്തിയുള്ള പാക്കറ്റില്‍ പൊതിഞ്ഞ ഭക്ഷണം ലഭ്യമാവുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.