- Trending Now:
കൊച്ചി: ബന്ധൻ ബാങ്ക് അഫ്ളുവൻറ്, എച്ച്എൻഐ ഉപഭോക്താക്കൾക്ക് മികച്ച ബാങ്കിങ് അനുഭവം ലഭ്യമാക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ട് പുറത്തിറക്കി. എലൈറ്റ് പ്ലസ് ഡെബിറ്റ് കാർഡും പ്രത്യേക ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ആകർഷകമായ പുതിയ ഫീച്ചറുകളും ഇതോടൊപ്പം ലഭിക്കും.
ബന്ധൻ ബാങ്കിൻറെ ഇഡി & സിബിഒ രജീന്ദർ കുമാർ ബബ്ബർ, ഇഡി & സിഒഒ രത്തൻ കുമാർ കേശ് എന്നിവരുടെ സാന്നിധ്യത്തിൽ ബന്ധൻ ബാങ്കിൻറെ എംഡിയും സിഇഒയുമായ പാർഥ പ്രതിം സെൻഗുപ്തയാണ് എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ടിൻറെ ആദ്യ ഉപഭോക്താക്കളിൽ ഒരാളായി.
എലൈറ്റ് പ്ലസിലൂടെ ഉപഭോക്താക്കൾക്ക് ഓരോ മാസവും പരിധിയില്ലാതെ സൗജന്യമായി പണം നിക്ഷേപിക്കാം. ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് ഇടപാടുകളും സൗജന്യമായിരിക്കും. എലൈറ്റ് പ്ലസ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഓരോ ത്രൈമാസത്തിലും രണ്ട് സൗജന്യ എയർപോർട്ട് ലോഞ്ച് പ്രവേശനത്തിനും വേഗത്തിൽ റിവാർഡ് പോയിൻറുകൾ നേടുന്നതിനും അവസരമുണ്ട്. ഉപഭോക്താക്കൾക്ക് പ്രതിമാസം 750 രൂപയുടെ സൗജന്യ സിനിമ ടിക്കറ്റുകളും ഇന്ത്യയിലെ തിരഞ്ഞെടുത്ത പ്രമുഖ ഗോൾഫ് ക്ലബ്ബുകളിൽ പ്രീമിയം ഗോൾഫ് സെഷനുകളിൽ പ്രത്യേക പ്രവേശനവും ലഭിക്കും. ഇത് കൂടാതെ എലൈറ്റ് പ്ലസ് ഉപഭോക്താക്കൾക്ക് പ്രത്യേക വൗച്ചറുകൾ, മൈൽസ്റ്റോൺ ഓഫറുകൾ, 15 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട പരിരക്ഷയും, 3 ലക്ഷം രൂപ വരെയുള്ള പർച്ചേസ് പ്രൊട്ടക്ഷനും ഉൾപ്പെടെ മികച്ച ഡെബിറ്റ് കാർഡ് ഇൻഷുറൻസ് പരിരക്ഷ എന്നിവയുടെ ആനുകൂല്യങ്ങളും നേടാനാകും.
പ്രീമിയം ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് അവർക്ക് സമാനതകളില്ലാത്ത സൗകര്യം, റിവാർഡുകൾ, പ്രത്യേക ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന തരത്തിലാണ് ഈ പുതിയ അക്കൗണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഢംബര യാത്രാ ആനുകൂല്യങ്ങൾ മുതൽ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ വരെ എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ട് മികച്ച ഉപഭോക്തൃ അനുഭവം നൽകുമെന്ന് ബന്ധൻ ബാങ്കിൻറെ എംഡിയും സിഇഒയുമായ പാർഥ പ്രതിം സെൻഗുപ്ത പറഞ്ഞു.
കൂടാതെ എച്ച്എൻഐ ഉപഭോക്താക്കൾക്കായി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത അധിക ഫീച്ചറുകളോടെ ബന്ധൻ എലൈറ്റ് സേവിങ്സ് അക്കൗണ്ടും ബാങ്ക് വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ടിൻറെ അവതരണത്തിന് പുറമെയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.