ജീവിതത്തിൽ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി മാത്രമല്ല ജീവിക്കേണ്ടത് നിങ്ങൾക്ക് കൂടി വേണ്ടിയിട്ടാണ് എന്നുള്ള കാര്യം ഓർമ്മ വേണം. പലപ്പോഴും ഫാമിലിക്ക് വേണ്ടിയോ അല്ലെങ്കിൽ സുഹൃത്തുക്കൾക്ക് വേണ്ടിയോ ജീവിച്ചിട്ട് ഒടുവിൽ ആർക്കും വേണ്ടാത്ത ഒരാളായി മാറുന്ന അവസ്ഥ കാണാൻ സാധിക്കും. ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന നിരവധി ആളുകളുടെ ഉദാഹരണങ്ങളുണ്ട്. നല്ലകാലം മുഴുവൻ ഭാര്യയ്ക്കും മക്കൾക്കും വേണ്ടി ഗൾഫിൽ കിടന്ന് പണിയെടുത്ത് അവരുടെ സ്വപ്നങ്ങളും യൗവനവും എല്ലാം ഉപേക്ഷിച്ച് തിരിച്ചു വരുമ്പോൾ, ഈ വരുന്ന ആൾചില വീട്ടുകാർക്ക് അധിക ബാധ്യതയായി മാറും. അതിന് കാരണം അവരും കൂടിയാണ് എന്നുള്ള കാര്യം ഓർക്കണം. തനിക്കുവേണ്ടി സ്വയം ജീവിക്കാൻ തയ്യാറായില്ല എങ്കിൽ അത് നിങ്ങൾക്ക് ഭാവിയിൽ വളരെ ദോഷം ചെയ്യും . ചില കാര്യങ്ങൾക്ക് ജീവിതത്തിൽ മുൻകൈയെടുക്കണം. നിങ്ങളുടെ ഫാമിലിക്കും രക്ഷകർത്താക്കൾക്കും സമൂഹത്തിൽ ഉള്ളതുപോലെ തന്നെ തനിക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. സമൂഹത്തിൽ ഭാവിയിൽ ജീവിക്കേണ്ട ആളാണ് എന്ന് മനസ്സിലാക്കി അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ എപ്പോഴും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. അതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- ഒരു വ്യക്തിത്വം എല്ലാവർക്കും ഉണ്ടാകണം. മറ്റുള്ളവർക്ക് വേണ്ടി അടിമകളെപ്പോലെ ജോലി എടുക്കുക എന്നുള്ളതല്ല. കുടത്തിലുള്ള ഭൂതത്തിനെപ്പോലെ അവർ പറയുന്ന ജോലി എടുക്കുക അത് കഴിഞ്ഞ് കുടത്തിനകത്തോട്ട് കേറുക എന്നുള്ളതല്ല. നിങ്ങളുടെ വ്യക്തിത്വം ആരുടെ മുന്നിലും പണയം വയ്ക്കേണ്ട കാര്യമില്ല. ധാർമിക പരമായിട്ട് രക്ഷകർത്താവായിട്ടോ മകനായിട്ടോ ഉള്ള ധർമ്മങ്ങളൊക്കെ ചെയ്യണം അതോടൊപ്പം തന്നെ സ്വന്തം കാര്യം കൂടി നോക്കിയിട്ട് വേണം.
- താൻ ചത്ത് മീൻ പിടിച്ചിട്ട് യാതൊരു കാര്യവുമില്ല. നിങ്ങളുടെ ആരോഗ്യവും സമ്പത്തും ഒക്കെ നശിപ്പിച്ച് മറ്റുള്ളവരെ സഹായിച്ച് നന്നാക്കിയിട്ട് കാര്യമില്ല. നിങ്ങൾക്ക് വേണ്ടിയും കുറച്ചു കരുതാൻ യാതൊരു മടിയും കാണിക്കരുത്. നിങ്ങൾക്ക് ആരോഗ്യവും സാമ്പത്തികപരമായിട്ട് സേവിങ്സ് ഒക്കെ ഉണ്ടാകണം. പണം മുഴുവനും കുടുംബത്തിന് വേണ്ടി മാത്രം ചിലവഴിക്കരുത് കുറച്ചുഭാഗം ഒരു 20 ശതമാനം എങ്കിലും നിങ്ങൾക്ക് ഒരു ആപത്ത് ഘട്ടം ഉണ്ടാകുമ്പോൾ ഗുണകരമാകുന്ന തരത്തിൽ മാറ്റിവയ്ക്കാൻ നിങ്ങൾ തയ്യാറാകണം. സ്ത്രീയായാലും പുരുഷനായാലും താൻ ജോലി ചെയ്യുന്ന പൈസയിൽ നിന്നും ഒരു ശതമാനം മാറ്റിവയ്ക്കുന്നതിൽ യാതൊരു മടിയും കാണിക്കരുത്. അത് പരസ്യമാക്കി കൊണ്ട് തന്നെ വേണമെന്നില്ല അവകാശമൊക്കെ മറ്റുള്ളവർക്ക് വയ്ക്കാം. വ്യക്തിപരമായിട്ട് തന്റെ ഒരു അസറ്റായിട്ട് അത് മാറ്റാൻ മുൻകൈയെടുക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ അത് അവരെ കൂടി ബോധ്യപ്പെടുത്തുവാൻ വേണ്ടി ശ്രമിക്കണം. പലപ്പോഴും മറ്റുള്ളവരുടെ അവകാശമായി മാറാറുണ്ട് നിങ്ങളുടെ ജോലി. മറ്റുള്ളവർ വേറെ ജോലിക്കൊന്നും പോകാതെ നിങ്ങൾ അവർക്ക് വേണ്ടി ജോലി ചെയ്ത് പൈസ കണ്ടെത്തി കൊടുക്കണം ഇല്ലെങ്കിൽ അത് നിങ്ങളുടെ വലിയ തെറ്റാക്കി മാറ്റുന്ന ഒരു രീതിയുണ്ട്. ഇങ്ങനെയൊരു സിറ്റുവേഷൻ ഉണ്ടാകുന്നെങ്കിൽ അത് നിങ്ങളുടെ കൂടി തെറ്റാണ്. നിങ്ങൾ ജോലി ചെയ്ത് കൊടുക്കുന്ന വരുമാനം അവർ സൂക്ഷിച്ചു വയ്ക്കുന്നുണ്ടോ എന്നുള്ളത് കൂടി നിങ്ങൾ ഉറപ്പാക്കണം. അവർ അതിനു മൂല്യം കൊടുക്കുന്നുണ്ടോ അത് വെറുതെ പാഴാക്കി കളയുന്നുണ്ടോ എന്നുള്ള കാര്യത്തിൽ ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്. അതിന് യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ വെറുതെ ധൂർത്തടിച്ച് കളയേണ്ട കാര്യമില്ല അതിന് കണക്കും കാര്യം ഉണ്ടായിരിക്കണം.ആധുനിക ഡിജിറ്റൽ യുഗത്തിൽ ഇത് വളരെ എളുപ്പമുള്ള കാര്യമാണ്.ചെലവാക്കുന്ന ഓരോ കാര്യവും വ്യക്തമായി എന്തിന് ചെയ്യുന്നു എന്നതിനെ കുറിച്ച് ഒരു വ്യക്തത ഉണ്ടാകണം. ഇങ്ങനെ ഒരു രീതി കൊണ്ടുവരുന്നത് വെല്ലുവിളിച്ചു കൊണ്ട് ആകരുത് എന്ന കാര്യം മാത്രം ശ്രദ്ധിക്കുക. പങ്കാളികൾ തമ്മിൽ പരസ്പര സഹകരണത്തോടുകൂടി വേണം ഇത് ചെയ്യേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
- പരസ്പരം കുറ്റപ്പെടുത്തലുകൾ ഒഴിവാക്കിക്കൊണ്ട് പരസ്പര സഹകരണ മനോഭാവം സൃഷ്ടിക്കണം. ഇങ്ങനെയൊക്കെ പറയുമ്പോഴും പരസ്പരം വെല്ലുവിളിച്ച് കൊണ്ട് ആകരുത് ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത് എന്നൊരു ഭാവം ഒരിക്കലും വരാൻ പാടില്ല. അതോടൊപ്പം തന്നെ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇങ്ങനെ പരസ്പര സഹകരണത്തോടുകൂടിയുള്ള കുടുംബ ജീവിതത്തിൽ ആകണം നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രായം ആകുന്ന ആരോഗ്യം നഷ്ടപ്പെടുന്ന ഒരു കാലത്തേക്ക് വേണ്ടി കൂടി സമ്പാദിച്ചു വയ്ക്കുവാൻ വേണ്ടി ശ്രദ്ധിക്കണം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
സാമൂഹ്യബോധം കുറഞ്ഞവരുടെ ലക്ഷണങ്ങളും സാമൂഹിക ബോധം ജീവിതത്തിൽ വളർത്താനുള്ള മാർഗങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.