Sections

ബജാജ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ 6,560 കോടിയുടെ ഐപിഒ സെപ്റ്റംബർ 9 മുതൽ

Wednesday, Sep 04, 2024
Reported By Admin
Bajaj Housing Finance Limited announces IPO with a price band of ₹66-₹70, opening on September 9, 20

കൊച്ചി: ബജാജ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 സെപ്റ്റംബർ 9 മുതൽ 11 വരെ നടക്കും. 6,560 കോടി രൂപയുടെ ഐപിഒയിൽ 3,560 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 3,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 66 രൂപ മുതൽ 70 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 214 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 214ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

200 കോടി രൂപയുടെ ഓഹരികൾ അർഹരായ ജീവനക്കാർക്കും 500 കോടി രൂപയുടെ ഓഹരികൾ ബജാജ് ഫിനാൻസ് ലിമിറ്റഡ്, ബജാജ് ഫിൻസേർവ് ലിമിറ്റഡ് ഓഹരി ഉടമകൾക്കും മാറ്റിവെച്ചിട്ടുണ്ട്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഗോൾഡ്മാൻ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.