- Trending Now:
മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ചർമ്മ,കേശ സംരക്ഷണ ഉത്പന്ന നിർമ്മാതാക്കളായ വിശാൽ പേഴ്സണൽ കെയറിനെ ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാൻഡ് ബജാജ് കൺസ്യൂമർ കെയർ. 120 കോടിയുടേതാണ് ഏറ്റെടുക്കലെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കൽ പൂർത്തിയാകുക, ആദ്യഘട്ടമായി 49 ശതമാനം ഓഹരിയും പിന്നീട് ശേഷിക്കുന്ന 51 ശതമാനം ഓഹരിയും ബജാജ് ഏറ്റെടുക്കും.
ഹൈദരാബാദ് ആസ്ഥാനമായുള്ള ചർമ്മ,കേശ സംരക്ഷണ ഉത്പന്ന നിർമ്മാതാക്കളായ വിശാൽ, ബഞ്ചാറസ് എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ബഞ്ചാറസിന്റെ സാന്നിധ്യം വടക്കൻ സംസ്ഥാനങ്ങളിലേക്കും എത്തും. 50 കോടി വാർഷിക വരുമാനമുള്ള ബഞ്ചാറസ് ഇപ്പോൾ സാമ്പത്തിക പുരോഗതിയുടെ പാതയിലാണ്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 70,000 ഔട്ട്ലെറ്റുകളിൽ ബഞ്ചാറസ് ഉത്പന്നങ്ങൾ ലഭ്യമാണ്.
ഇരുകമ്പനികളും സംയുക്തമായി പ്രാദേശിക വിപണി ശക്തിപ്പെടുത്തുന്നതിനുള്ള രീതികൾ അവലംബിക്കുമെന്നും കമ്പനി അധികൃതർ പറയുന്നു. ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യൻ വിപണികളിലേക്കുള്ള കമ്പനിയുടെ പ്രവേശനം സാധ്യമാകുമെന്ന് ബജാജ് കൺസ്യൂമർ കെയർ എം.ഡി ജയദീപ് പറഞ്ഞു. പ്രകൃതിദത്ത വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെ വിപണിയിൽ നേട്ടം കൊയ്യാൻ ബജാജിന് പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വ്യവസായ വിദഗ്ദ്ധരുടെ അഭിപ്രായം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.