Sections

ബജാജ് അലയൻസ് ലൈഫ് സൂപ്പർവുമൺ ടേം പദ്ധതി പുറത്തിറക്കി

Friday, Apr 11, 2025
Reported By Admin
Bajaj Allianz Life Launches Super Woman Term Insurance Plan for Comprehensive Women's Protection

  • കുട്ടിയുടെ ഭാവിക്കായി മാസം തോറും വരുമാനം
  • കാൻസർ ഉൾപ്പെടെ 60 ഗുരുതര രോഗങ്ങൾക്കുള്ള പരിരക്ഷ
  • വർഷത്തിൽ 36,500 രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിശോധനകൾ

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് സ്ത്രീകൾക്ക് മാത്രമായി രൂപകൽപ്പന ചെയ്ത സമഗ്ര സംരക്ഷണ പദ്ധതിയായ ബജാജ് അലയൻസ് ലൈഫ് സൂപ്പർവുമൺ ടേം (എസ്ഡബ്ല്യൂടി) പുറത്തിറക്കി. പരമ്പരാഗത ലൈഫ് ഇൻഷുറൻസിന് പുറമെ ടേം ഇൻഷുറൻസ് ആനുകൂല്യങ്ങൾ, സ്ത്രീകളുടെ ഗുരുതര രോഗങ്ങൾക്കുള്ള പരിരക്ഷ, കുട്ടികൾക്കുള്ള ആനുകൂല്യം, ആരോഗ്യ പരിപാലന സേവനങ്ങൾ തുടങ്ങി സ്ത്രീകൾക്ക് സമഗ്ര സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്.

സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ജീവിതത്തിലുടനീളം ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും മുന്നോട്ട് പോകാനും ഈ പദ്ധതി സ്ത്രീകളെ സഹായിക്കും.

ബജാജ് അലയൻസ് ലൈഫ് സൂപ്പർവുമൺ ടേം ഇൻഷുറൻസിലൂടെ പോളിസി ഉടമയുടെ മരണ ശേഷം നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും. ഗുരുതര രോഗങ്ങൾക്കുള്ള കവറിലൂടെ കാൻസർ ഉൾപ്പടെ 60 ഗുരുതര രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ബ്രസ്റ്റ്, സർവിക്സ്, ഒവേറിയൻ കാൻസറുകൾ ഉൾപ്പടെയാണിത്.

പോളിസി ഉടമയുടെ അഭാവത്തിലും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി മാസം തോറും സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതി തിരഞ്ഞെടുക്കാനും ബജാജ് അലയൻസ് ലൈഫ് സൂപ്പർവുമൺ ടേം ഇൻഷുറൻസിലൂടെ സാധിക്കും. കൂടാതെ പോളിസി ഉടമയ്ക്ക് എല്ലാ വർഷവും 36,500 രൂപ വരെയുള്ള ആരോഗ്യ പരിശോധന, ഒ.പി. കൺസൾട്ടേഷൻ, ഗർഭധാരണവുമായി ബന്ധപ്പെട്ടുള്ള സഹായം, മാനസികാരോഗ്യ സഹായം, പോഷകാഹാര ഉപദേശങ്ങൾ തുടങ്ങിയ സേവനങ്ങളും സൗജന്യമായി ലഭിക്കും.

ഇന്നത്തെ സ്ത്രീകൾ അവരുടെ ആരോഗ്യത്തിനും കുട്ടികളുടെ ക്ഷേമത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും മുൻതൂക്കം കൊടുക്കുന്നവരാണെന്നും ഇതിനുള്ള ഏകീകൃത സാമ്പത്തിക പരിഹാരമാണ് ബജാജ് അലയൻസ് ലൈഫ് സൂപ്പർവുമൺ ടേം പദ്ധതിയെന്നും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസിന്റെ എം.ഡി.യും സി.ഇ.ഒയുമായ തരുൺ ചുങ് പറഞ്ഞു.

സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാമ്പത്തികമായി ആത്മവിശ്വാസം പകരുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആരോഗ്യ സംരക്ഷണം മുതൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നത് വരെ വൈവിധ്യമാർന്ന രീതിയിൽ ഭേദഗതികളിലൂടെ ഈ പദ്ധതി ഇഷ്ടാനുസൃതമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷങ്ങളിലായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് തങ്ങളുടെ ഉൽപ്പന്ന ശേഖരം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവിധങ്ങളായ ഉൽപ്പന്ന ശേഖരത്തിലൂടെ ഓരോ ഉപഭോക്താവിന്റേയും ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിഹാരങ്ങൾ കമ്പനി നൽകുന്നുണ്ട്. 2023-24 സാമ്പത്തിക വർഷം 99.23 ശതമാനം ക്ലെയിം സെറ്റിൽമെന്റ് നിരക്കും 2024 മാർച്ച് 31വരെ 432 ശതമാനം സോൾവൻസി നിരക്കുമാണ് കമ്പനിക്കുള്ളത്. ഇതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സമീപനത്തിലൂടെ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എന്നും മുൻനിരയിൽ തുടരുന്നു.

വിശദവിവരത്തിന് വെബ്സൈറ്റ്: https://www.bajajallianzlife.com/about-us.html


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.