Sections

വയനാട് ഉരുൾപൊട്ടൽ ബാധിതർക്കുള്ള ക്ലെയിം നടപടിക്രമങ്ങൾ ലളിതമാക്കാൻ ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ്

Friday, Aug 02, 2024
Reported By Admin
Bajaj Allianz Life Insurance simplifies claims process for policyholders affected by Landslide in Wa

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ ക്ലെയിം പ്രക്രിയകൾ അതിവേഗത്തിൽ തീർപ്പാക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് തീരുമാനിച്ചു. ബാധിതരായ പോളിസി ഉടമകളെയും അവരുടെ കുടുംബാംഗങ്ങളേയും പിന്തുണക്കാനായി പ്രത്യേക നടപടികൾ സ്വീകരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ടവരുടെ ഡെത്ത്, ഡിസെബിലിറ്റി ക്ലെയിമുകൾ അതീവ മുൻഗണനാ ക്രമത്തിൽ പരിഗണിക്കും. നോമിനി, നിയമപരമായ അവകാശികൾ, പോളിസി ഉടമകൾ എന്നിവർക്ക് കമ്പനിയുടെ ടോൾ ഫ്രീ നമ്പറായ 18002097272 -യിൽ വിളിച്ചോ രാജ്യത്തെ 544 ബ്രാഞ്ചുകളിൽ അടുത്തുള്ളവ സന്ദർശിച്ചോ claims@bajajallianz.co.in എന്ന ഐഡിയിൽ ഇമെയിൽ അയച്ചോ അത്യാവശ്യം വേണ്ട രേഖകൾ മാത്രമായി ക്ലെയിം സമർപ്പിക്കാം.

ബാധിതരായ കുടുംബങ്ങളെ സമീപിക്കാനും ആവശ്യമായ പിന്തുണ നൽകാനും വേണ്ടി ഇതിൽ ഉൾപ്പെട്ടവരുടെ പട്ടിക ആധികാരിക സ്രോതസുകളിൽ നിന്നു ലഭ്യമാക്കാനും കമ്പനി സജീവമായി ശ്രമിക്കുന്നുണ്ട്. ബുദ്ധിമുട്ടേറിയ ഈ വേളയിൽ പോളിസി ഉടമകളേയും അവരുടേ കുടുംബങ്ങളേയും സഹായിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.