- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് 2025 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ എല്ലാ വിതരണ ശൃംഖലകളിലും ശക്തമായ വളർച്ചയോടെ 97 കോടി രൂപയുടെ അറ്റാദായം നേടി. പുതിയ ബിസിനസ് മൂല്യം (എൻബിവി) 2024 സാമ്പത്തിക വർഷം ഇതേ കാലയളവിലെ 94 കോടി രൂപയെ അപേക്ഷിച്ച് 11 ശതമാനം വർധനയോടെ 104 കോടി രൂപയായി.
കമ്പനിയുടെ പുതിയ വ്യക്തിഗത ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നുള്ള വരുമാനം മുൻ വർഷം ഒന്നാം പാദത്തിൽ 1,028 കോടി രൂപയായിരുന്നത് 1,294 കോടി രൂപയായി. 26 ശതമാനമാണ് വർധന. ഒന്നാം പാദത്തിൽ പോളിസികളിൽ നിന്നുള്ള മൊത്ത പ്രീമിയം (ജിഡബ്ല്യു പി) 24 ശതമാനം വളർച്ച രേഖപ്പെടുത്തി 5,018 കോടി രൂപയായി. മുൻ വർഷം ഒന്നാം പാദത്തിലിത് 4,058 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി മൂല്യം (എയു-എം) 23 ശതമാനം വളർച്ചയോടെ 116,966 കോടി രൂപയുമായി.
ആഭ്യന്തര ഉപയോക്താക്കൾ മാത്രമല്ല എൻആർഐ ഉപയോക്താക്കളും കമ്പനിയിലൂടെ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ബജാജ്അലയൻസ് ലൈഫ് എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.