- Trending Now:
കൊച്ചി: യുഎഇയിലെ പ്രവർത്തനങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ബജാജ് അലയൻസ് ലൈഫ് പ്രവാസികൾക്കായുള്ള സേവനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നു. വിവിധ രാജ്യങ്ങളിലായി വൈദ്യ പരിശോധനാ ശൃംഖല വിപുലമാക്കുന്നത് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബജാജ് അലയൻസ് ലൈഫിൻറെ അംഗീകൃത മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ പോളിസികൾക്കു മുൻപുള്ള വൈദ്യപരിശോധനകൾ നടത്താം. സ്വന്തം വീടിനുള്ളിൽ പോലും ഇതു നടത്താനുള്ള സൗകര്യമുണ്ട്. ബജാജ് അലയൻസ് ലൈഫിൻറെ ആദ്യ റെപ്രസെൻറ്ററ്റിവ് ഓഫീസ് 2023 ജൂണിലാണ് ദുബായിൽ ആരംഭിച്ചത്.
ബജാജ് ലൈഫിൻറെ പല പുതിയ രീതികളും ഡിജിറ്റൽ സംവിധാനങ്ങളും ഉപഭോക്താക്കൾക്ക് പോളിസി കൈകാര്യം ചെയ്യുന്നതും ക്ലെയിമുകൾ സംബന്ധിച്ച നടപടിക്രമങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതും ഉപഭോക്തൃ സേവനങ്ങൾ നേടുന്നതുമെല്ലാം വളരെ ലളിതമാക്കിയിട്ടുണ്ട്. ഡിജിറ്റലായി ക്ലെയിമുകൾ നൽകാനാവുന്നതും അവ അതിവേഗത്തിൽ കാര്യക്ഷമമായി പൂർത്തിയാക്കുന്നതും ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമാണ്. അന്താരാഷ്ട്ര ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വഴി പ്രീമിയം ഓട്ടോ പെയ്മെൻറ് ആയിനൽകാനാവുന്നതും പ്രവാസികൾക്ക് ഏറെ ഗുണകരമാണ്.
എൻആർഐ ഉപഭോക്താക്കളുടെ പ്രത്യേകമായ ആവശ്യങ്ങൾ തങ്ങൾ മനസിലാക്കുന്നതായും അവർക്ക് ആവശ്യമായ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിന് തങ്ങൾ തുടർച്ചയായി ശ്രമിക്കുന്നതായും ബജാജ് അലയൻസ് ലൈഫ് ഓപറേഷൻസ് മേധാവിയും കസ്റ്റമർ എക്സ്പീരിയൻസ് ഓഫിസറുമായ രാജേഷ് കൃഷ്ണൻ പറഞ്ഞു. അവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ നീക്കങ്ങൾ പ്രവാസി ഉപഭോക്താക്കളുടെ എണ്ണം മികച്ച രീതിയിൽ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ജീവിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സഹായിക്കുന്ന യുഎഇയിലേയും ഗൾഫ് മേഖലയിലേയും വിശ്വസനീയമായ സ്ഥാപനമെന്ന നിലയിൽ പ്രവാസികൾക്കിടയിൽ സ്ഥാനം നേടാനയതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.