Sections

ബിമ- എഎസ്ബിഎ സൗകര്യവുമായി പ്രവർത്തനം ആരംഭിച്ച ആദ്യ ഇൻഷുറൻസ് കമ്പനിയായി ബജാജ് അലയൻസ് ലൈഫ്

Thursday, Feb 27, 2025
Reported By Admin
Bajaj Allianz Life Introduces BIM-ASBA for Simplified Insurance Payments

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ്, ബ്ലോക്ക്ഡ് എമൗണ്ട് സൗകര്യത്തിലൂടെയുള്ള ബിമ (ബിമ-എഎസ്ബിഎ) സംവിധാനവുമായി പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ഇൻഷുറൻസ് കമ്പനിയായി മാറി. പ്രവർത്തനം എളുപ്പമാക്കുക, പോളിസി ഉടമകൾക്ക് കൂടുതൽ സൗകര്യങ്ങളും സുതാര്യതയും ഉറപ്പാക്കുക, ഇൻഷുറൻസ് പ്രീമിയം പേയ്മെൻറ് പ്രക്രിയ ലളിതമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) നീക്കങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ സൗകര്യം.

പ്രീമിയം അടയ്ക്കുന്നത് കൂടുതൽ സുഗമവും ഉപഭോക്തൃ സൗഹൃദമാക്കുന്നതിൽ ബിമ-എഎസ്ബിഎ ഒരു സുപ്രധാന മുന്നേറ്റമാണ്. ഈ ഐആർഡിഎഐസംവിധാനത്തിന് കീഴിൽ പോളിസി ഉടമകൾക്ക് യുപിഐയുടെ ഒറ്റത്തവണ മാൻഡേറ്റ് (ഒടിഎം) തിരഞ്ഞെടുക്കാനും യുപിഐ വഴി അവരുടെ ബാങ്ക് അക്കൗണ്ടിൽ ഒരു നിശ്ചിത തുക (രണ്ട് ലക്ഷം രൂപ വരെ) ബ്ലോക്ക് ചെയ്യാനും സാധിക്കും. ഇൻഷുറൻസ് കമ്പനി അണ്ടററൈറ്റിംഗ് പ്രക്രിയ പൂർത്തിയാക്കി പ്രൊപ്പോസൽ അംഗീകരിക്കാൻ തീരുമാനിച്ചാൽ മാത്രമേ ഈ തുക അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യുകയുള്ളു.

14 ദിവസത്തിനുള്ളിൽ അപേക്ഷ പ്രോസസ്സ് ചെയ്തില്ലെങ്കിലോ നിർദ്ദേശം സ്വീകരിക്കാതിരിക്കുകയോ ആയാൽ ബ്ലോക്ക് ചെയ്ത തുക ഉപഭോക്താവിന് തിരികെ നൽകും. പോളിസി ഇഷ്യൂ ചെയ്യുന്നത് സ്ഥിരീകരിക്കുന്നതുവരെ പോളിസി വാങ്ങുന്നയാളുടെ പണം അവരുടെ ബാങ്ക് അക്കൗണ്ടിൽ ആയിരിക്കുകയും അതിന്പലിശ ലഭിക്കുകയും ചെയ്യും. ബജാജ് അലയൻസ് ലൈഫിൻറെപേയ്മെൻറ് പങ്കാളികളുമായി ചേർന്ന് ഈ പദ്ധതിക്ക് ഇതിനകം തുടക്കമിട്ടു.

2047-ഓടെ 'എല്ലാവർക്കും ഇൻഷുറൻസ്' എന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കളുടെ സൗകര്യത്തിനായിസുതാര്യത, വിശ്വാസം, ഡിജിറ്റലൈസേഷൻ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഐആർഡിഎഐ നടപടികൾ സ്വീകരിച്ച് വരുന്നതായി ബജാജ് അലയൻസ് ലൈഫിൻറെ എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു. ഇൻഷുറൻസ് വ്യവസ്ഥിതി ശക്തിപ്പെടുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനം നൽകുന്ന തരത്തിലാണ് ഈ നടപടികൾ തയ്യാറാക്കിയിരിക്കുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന നീക്കമായാണ് ബിമ-എഎസ്ബിഎയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് ഇൻഷുറൻസ് മേഖലയെകൂടുതൽ കാര്യക്ഷമമാകാനും പ്രക്രിയകൾ ലളിതമാക്കാനും ഉപഭോക്തൃ വിശ്വാസം ശക്തിപ്പെടുത്താനുമാണ് പ്രവർത്തിക്കുന്നത്. പോളിസി ഉടമകൾക്ക് സുരക്ഷ, ആത്മവിശ്വാസം, സൗകര്യം എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെ ബിമ-എഎസ്ബിഎ ഈ പ്രവർത്തനങ്ങളെകൂടുതൽ ശക്തിപ്പെടുത്തും. ഉപഭോക്താക്കൾക്ക് നേരിട്ട് പ്രീമിയം അടയ്ക്കുന്നതിനുപകരം അതിനായുള്ള തുക ബ്ലോക്ക് ചെയ്യാൻ അവസരം നൽകുന്നതിനാൽ പോളിസി ഇഷ്യൂ ആകാത്ത പക്ഷം റീഫണ്ടുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനും ഇത് സഹായിക്കും. 'കസ്റ്റമർ ഫസ്റ്റ്' പ്രതിജ്ഞയുടെ ഭാഗമായി പുതിയ രീതികൾതുടർച്ചയായി അവതരിപ്പിക്കുന്നതിൻറെ ഭാഗമാണ് ബിമ-എഎസ്ബിഎ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.