Sections

ഗ്യാരണ്ടീഡ് പെൻഷൻ ഗോൾ 2 അവതരിപ്പിച്ച് ബജാജ് അലയൻസ് ലൈഫ്

Tuesday, Feb 25, 2025
Reported By Admin
Bajaj Allianz Life Launches Guaranteed Pension Goal 2 for Secure Retirement Planning

കൊച്ചി: തെരഞ്ഞെടുക്കാവുന്ന പേ ഔട്ടുകൾ, ജീവിത കാല വരുമാന സുരക്ഷിതത്വം, റിട്ടയർമെൻറ് ആവശ്യങ്ങൾക്ക് അനുസൃതമായ പ്രത്യേകമായ പദ്ധതികൾ തുടങ്ങിയവയുമായി ബജാജ് അലയൻസ് ലൈഫ് പുതുതലമുറാ അനൂറ്റി പദ്ധിതയായ ഗ്യാരണ്ടീഡ് പെൻഷൻ ഗോൾ 2 അവതരിപ്പിച്ചു.

ഉപഭോക്താക്കൾക്ക് തങ്ങളുടെ റിട്ടയർമെൻറ് പ്ലാനിങിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ സഹായകമായ നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ് വിഭാഗത്തിൽ പെട്ട ഈ പദ്ധതി പ്രകാരം ഉടൻ തന്നെയോ പിന്നീടോ എന്ന രീതിയിലോ വരുമാനം ലഭിക്കും. ഈ മേഖലയിൽ ഇതാദ്യമായി 30 വർഷം വരെ കാത്തിരിപ്പു കാലാവധിയും ഈ പദ്ധതി അവതരിപ്പിക്കുന്നുണ്ട്. 35 വയസ്സ് പ്രായം ആയവർക്കും സുഗമമായ റിട്ടയർമെൻറ് പ്ലാനിങിനാണ് ഇതു വഴിയൊരുക്കുന്നത്.

മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ വഴി ഇന്ത്യയിലെ ജീവിത ദൈർഘ്യം വർധിച്ചു വരികയാണെന്ന് ബജാജ് അലയൻസ് ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുൺ ചുങ് പറഞ്ഞു. പലരും തങ്ങളുടെ എഴുപതുകളിലും എൺപതുകളിലും മികച്ച രീതിയിലെ ജീവിതമാണു നയിക്കുന്നത്. സ്ഥിര വരുമാനമില്ലാതെ 25-30 വർഷം ഒരാൾക്ക് ചെലവുകൾ നടത്താമെന്നാണ് ഇതു വ്യക്തമാക്കുന്നത്. വിദേശ രാജ്യങ്ങളിൽ റിട്ടയർ ചെയ്തവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ രണ്ടാമത്തെ വരുമാന സ്രോതസു കണ്ടെത്താനാവും എന്നാൽ ഇന്ത്യക്കാർക്ക് അതില്ല. അതുകൊണ്ടു തന്നെ ശക്തമായ റിട്ടയർമെൻറ് പദ്ധതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 35 വയസ്സ് പ്രായം മുതൽ തന്നെ റിട്ടയർമെൻറിനായുള്ള തയ്യാറെടുപ്പുകൾ നടത്താൻ സഹായിക്കുന്നതാണ് ബജാജ് അലയൻസ് ലൈഫിൻറെ ഗ്യാരണ്ടീഡ് പെൻഷൻ ഗോൾ 2 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.