- Trending Now:
കൊച്ചി: ജീവിത ലക്ഷ്യങ്ങൾക്കനുസരിച്ച് കാഷ് ഫ്ളോ ക്രമീകരിക്കാനുള്ള സൗകര്യവുമായി ബജാജ് അലയൻസ് ലൈഫ് എയ്സ് പദ്ധതി അവതരിപ്പിച്ചു. ആഗ്രഹിക്കുന്ന വരുമാനം, വരുമാനം ആരംഭിക്കുന്ന വർഷം, വരുമാനത്തിൻറെ കാലയളവ് തുടങ്ങിയ തീരുമാനിക്കുകയും കാലാവധിക്കു ശേഷമുള്ള ആനുകൂല്യങ്ങൾ ക്രമീകരിക്കുകയും ചെയ്യാൻ ഈ നോൺ ലിങ്ക്ഡ് പാർട്ടിസിപേറ്റീങ് വ്യക്തിഗത ലൈഫ് ഇൻഷൂറൻസ് സേവിങ്സ് പദ്ധതി അവസരം നൽകും. പ്രീമിയം അടക്കുന്നതും വരുമാനം ലഭിക്കുന്നതുമായ കാലയളവും തുകയും തെരഞ്ഞെടുക്കാൻ ഇതിൽ അവസരമുണ്ട്. ജീവിത പരിരക്ഷയ്ക്കു പുറമെ 100 വയസു വരെ വരുമാനവും ഇതിൽ ലഭ്യമാക്കും. പോളിസിയുടെ ആദ്യ മാസം മുതൽ തുടങ്ങി എന്ന രീതിയിൽ വരെ വരുമാനം സ്വീകരിക്കാനാവും. ഒരു വർഷം മുതൽ അഞ്ചു വർഷം വരെ വരുമാനം ലഭിക്കുന്നതു നീട്ടി വെക്കാനുമാകും. വനിതാ പോളിസി ഉടമകൾക്ക് രണ്ടു ശതമാനം അധിക വരുമാനവും ഇതിലൂടെ നൽകും. ഇതിൽ നൽകുന്ന ജീവിത ലക്ഷ്യങ്ങൾക്കുള്ള പരിരക്ഷ നോമിനിക്കു സാമ്പത്തിക സുരക്ഷിതത്വവും പ്രദാനം ചെയ്യും.
ട്രാവൽ ഇൻഷുറൻസ് ക്ലെയിമുകൾക്ക് തൽസമയ ഡിജിറ്റൽ പ്രക്രിയയുമായി ടാറ്റ എഐജി ജനറൽ ഇൻഷുറൻസ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.