- Trending Now:
ഗള്‍ഫ് എയര്‍ലൈനുകള്‍ ലഗേജ് നിയമം കടുപ്പിക്കുന്നു. ഇന്ധന വിലവര്‍ദ്ധനവ് നേരിടാനാണ് ഇളവുകള്‍ കുറയ്ക്കുന്നത് എന്നാണ് എയര്‍ലൈനുകള്‍ പറയുന്നത്. നിലവില്‍ നല്‍കിയിരുന്ന സൗജന്യ ബാഗേജ് പരിധി കുറച്ചു. ഒന്നിലേറെ ബാഗുകളില്‍ അധിക പണം ഈടാക്കിയും ഹാന്‍ഡ് ബാഗേജ് ഒന്നില്‍ പരിമിതപ്പെടുത്തുകയും ആണ് ഗള്‍ഫ് എയര്‍ലൈനുകള്‍ ലഗേജ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നത്. ഇക്കോണമി ക്ലാസില്‍ 30 കിലോഗ്രാം ഫ്രീ ബാഗേജ് നല്‍കിയിരുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ അത് 25 കിലോ ആക്കി കുറച്ചു.
അനുവദിച്ച പരിധിയില്‍ കൂടുതല്‍ ബാഗുകള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും 15-20 ദിര്‍ഹം വരെ(311-414 രൂപ ) കൂടുതല്‍ ഈടാക്കുകയാണ് യുഎഇ റൂട്ടിലെ ചില കമ്പനികള്‍. ലാപ്‌ടോപ്പ് മറ്റ് വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ ഞാന്‍ ബാഗേജിന് പുറമേ അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഡ്യൂട്ടിഫ്രീ സാധനങ്ങള്‍ ഉള്‍പ്പെടെ ഏഴ് കിലോയില്‍ കൂടാന്‍ പാടില്ലെന്നാണ് കര്‍ശനനിര്‍ദേശം. ഒരു കിലോ കൂടിയാലും അധിക പണം ഈടാക്കും. ബജറ്റ് എയര്‍ലൈനുകളും നിയമം കര്‍ശനമാക്കിയിട്ടുണ്ട് എങ്കിലും ചിലര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ അധിക ബാഗേജ് കുറഞ്ഞനിരക്കില്‍ അനുവദിക്കുന്നുണ്ട്. കൂടാതെ ഒന്നിലേറെ സീറ്റ് ബുക്ക് ചെയ്ത് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാനും ചില എയര്‍ ലൈനുകളില്‍ സൗകര്യമുണ്ട് ഇവ വിമാനത്താവള നിരക്കിനേക്കാള്‍ കുറവാണെന്നു മാത്രമല്ല എയര്‍പോര്‍ട്ട് ചാര്‍ജ് ഒഴിവാക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.