- Trending Now:
കൊച്ചി: മുത്തൂറ്റ് ഫിനാൻസും ഫിക്കിയും (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി) ചേർന്ന് നടത്തുന്ന കോർപ്പറേറ്റ് സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2023ൻറെ ഭാഗമായി കാക്കനാട് സംസ്ക്കാര സ്ക്കൂളിൽ വച്ച് ബാഡ്മിൻറൺ മത്സരങ്ങൾ സംഘടിപ്പിച്ചു. പുരുഷ, വനിതവിഭാഗം സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ ടിസിഎസ്സ് മേധാവിത്വം പുലർത്തി.
പുരുഷ വിഭാഗം സിംഗിൾസിൽ ടിസിഎസ്സിൻറെ ആശിഷ് മത്തായി, ഷെയ്ൻ ടാൻ മാത്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വനിതകളുടെ സിംഗിൾ മത്സരത്തിൽ ടിസിഎസ്സിൻറെ അമൃത കെ.ബി ഒന്നാം സ്ഥാനം നേടിയപ്പോൾ ഇവൈയുടെ നോവി ജോൺസൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുരുഷ ഡബിള്സ് മത്സരത്തിൽ ടി.സി.എസ്സിൻറെ ആശിഷ് - ശരത് സഖ്യം ടി.സി.എസ്സിൻറെ തന്നെ എൽബിൻ- മോനിസ് സഖ്യത്തെ പരാജയപ്പെടുത്തി. വനിതകളുടെ ഡബിള്സ് മത്സരത്തിൽ ടി.സി.എസ്സിൻറെ അമൃത - ജസാ സഖ്യം യു.എസ്.ടി ഗ്ലോബൽ ടീം ആയ വിജയലക്ഷ്മി വില്സൺ - ജെമിന സഖ്യത്തെ പരാജയപ്പെടുത്തി. വാശിയേറിയ മത്സരം കണ്ട മിക്സഡ് ഡബിള് കാറ്റഗറിയിൽ എബിന് ജോസഫ്, വിജയലക്ഷ്മി വില്സൺ സഖ്യം ടി സി എസ്സിൻറെ എൽബിൻ ഫ്രാൻസിസ് - അമൃത ബി സഖ്യത്തെ പരാജയപ്പെടുത്തി.
മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ്സ് ഫിനാൻസ് ലിമിറ്റഡ് സീനിയർ അസിസ്റ്റൻറ് ജനറൽ മാനേജർ ശ്യാം ചെല്ലപ്പൻ, സംസ്ക്കാര സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് എച്ച്ഒഡി ശ്യാം ആർ, ഫിക്കി കേരള അസിസ്റ്റൻറ് ഡയറക്ടർ രഞ്ജിത് രവി, ഫിക്കി കേരള സ്പോർട്സ് കൗൺസിൽ മെമ്പർ റാഷിദ് തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
യുടിഐ ലാർജ് & മിഡ്ക്യാപ് ഫണ്ടിൻറെ ആസ്തികൾ 1980 കോടി രൂപ... Read More
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള 20-ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കും റണ്ണർ അപ്പിനും യഥാക്രമം 5000 രൂപയും 2500 രൂപയും മൊമെൻറോയും നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.