Sections

സെയിൽസിൽ വിജയത്തിനായി സെയിൽസ്മാന്മാർ ഒഴിവാക്കേണ്ട 5 മോശം ശീലങ്ങൾ

Friday, Mar 14, 2025
Reported By Soumya S
5 Bad Habits Salesmen Must Avoid for Long-Term Success

സെയിൽസ്മാൻ മാറ്റിവയ്‌ക്കേണ്ട 5 ദുശ്ശീലങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ അഞ്ചു ദുശീലങ്ങൾ മാറ്റിവയ്ക്കുന്നതിന് വേണ്ടി തയ്യാറെടുപ്പ് നടത്തിയില്ലെങ്കിൽ സെയിൽസിൽ അധികകാലം ശോഭിക്കാൻ സാധിക്കില്ല.

ഭയം

നിരവധി ഭയങ്ങൾ സെയിൽസ്മാൻമാർക്ക് ഉണ്ടാകാറുണ്ട്. റിസ്‌ക് ഏറ്റെടുക്കാനുള്ള ഭയം, തോൽക്കുമോയെന്ന ഭയം, ഒബ്ജക്ഷൻ ഉണ്ടാകുമോയെന്ന ഭയം, കസ്റ്റമറിന് പ്രോഡക്റ്റ് ശരിയാണോ എന്ന ഭയം, സംസാരിച്ചാൽ ശരിയാകുമോയെന്ന ഭയം, ഇങ്ങനെ നിരവധി ഭയങ്ങൾ സെയിൽസ്മാൻമാർക്ക് ഉണ്ടാകാറുണ്ട്. ഈ ഭയങ്ങളൊക്കെ പരിപൂർണ്ണമായി മാറ്റുക എന്നതാണ് ആദ്യത്തേത്. ഭയമുള്ള ഒരാൾക്ക് സെയിൽസ് രംഗത്ത് ശോഭിക്കുവാൻ സാധിക്കില്ല. ഏതൊരു കാര്യവും പഠിച്ചുകൊണ്ട് ഭയത്തെ നേരിടുക എന്നതാണ്. ഒരു കാര്യത്തെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് ഭയമുണ്ടാകുന്നത്. ഏത് കാര്യത്തിനാണ് ഭയം ഉള്ളത് ആ കാര്യത്തിൽ കൂടുതൽ അറിവ് നേടിക്കഴിഞ്ഞാൽ ഭയം നിങ്ങളിൽ നിന്ന് വിട്ടുമാറും.

മടി

മടി മനുഷ്യന്റെ ശത്രുവാണ്. മടി പൂർണമായും മാറ്റിവയ്ക്കണം. മടിയുള്ള ഒരു സെയിൽസ്മാൻ ഒരിക്കലും ഉയരുവാൻ സാധിക്കില്ല. സെയിൽസ് രംഗത്ത് മാത്രമല്ല ഏതൊരു രംഗത്തും മടി ഒരു വില്ലനായി മാറാറുണ്ട്.

ദുശ്ശീലങ്ങൾ

ചിലർ അസാമാന്യമായി കഴിവുള്ളവർ ആയിരിക്കും. പക്ഷേ ദുശീലങ്ങൾ അവന്റെ കരിയർ നശിപ്പിക്കും. അമിതമായ മദ്യപാനം, മരിക്കുമരുന്ന് ഉപയോഗം, അനാവശ്യമായ സംസാരം ഇങ്ങനെ നിരവധി ദുശ്ശീലങ്ങളുണ്ട്.

കുറ്റം കണ്ടുപിടിക്കൽ

കസ്റ്റമർന്റെ കുറ്റം കണ്ടുപിടിക്കുക, ഇല്ലെങ്കിൽ മറ്റുള്ളവരുടെ കുറ്റം പറയുക , സ്ഥാപനത്തിനെ കുറിച്ച് കുറ്റം പറയുക, കൂടെ ജോലി ചെയ്യുന്നവരെ കുറിച്ച് കുറ്റം പറയുക, ഇത്തരത്തിലുള്ള സ്വഭാവരീതികൾ സെയിൽസ്മാൻമാർ മാറ്റണം. സെയിൽസ്മാന് മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിലുള്ള വ്യക്തിത്വം ആയിരിക്കണം ഉണ്ടാകേണ്ടത്. എല്ലാത്തിലും കുറ്റം കണ്ടുപിടിച്ചു നെഗറ്റീവ് പറയുന്ന ഒരാൾക്ക് ആകർഷണീയമായ വ്യക്തിത്വം ഉണ്ടാകില്ല.

അഹങ്കാരം

അഹങ്കാരമുള്ള ഒരു സെയിൽസ്മാനെ ആരും അംഗീകരിക്കുകയില്ല. അതുകൊണ്ട് തന്നെ അഹങ്കാരം മാറ്റി, പ്രവർത്തിക്കുക. അഹങ്കാരം പാടെ മാറ്റിക്കൊണ്ട് മറ്റുള്ളവരോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുവാൻ പരിശ്രമിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.