Sections

നടുവേദന കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയം

Wednesday, Aug 23, 2023
Reported By Soumya
Back Pain

പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് നടുവേദന. ഇക്കാലത്ത്, വിട്ടുമാറാത്ത നടുവേദന ആളുകൾക്കിടയിൽ ഒരു സാധാരണ സംഭവമാണ്. നടുവേദന അവഗണിക്കുന്നത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. കൃത്യമായ ചികിത്സയും പരിഹാര മാർഗങ്ങളും സ്വീകരിക്കണം. സാധാരണ 30 വയസ്സിനു മുകളിലുള്ളവരാണ് ഇതുമൂലം കഷ്ടപ്പെടുന്നവരിൽ കൂടുതലും. മണിക്കൂറോളം നടുനിവർത്തിയിരുന്നു ജോലി ചെയ്യുന്നവർക്കാണ് നടുവേദന അധികവും ഉണ്ടാകുന്നത്. നടുവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗനിർണയം എന്നിവയെക്കുറിച്ച് നോക്കാം.

നടുവുവേദനയുടെ കാരണങ്ങൾ

  • ഡിസ്ക്ക് സംബന്ധമായ അസുഖങ്ങൾ
  • അസ്ഥിക്കുണ്ടാകുന്ന തേയ്മാനം
  • ഞരമ്പുഞെരുക്കം അഥവാ റാഡിക്കുലോപ്പതി
  • നട്ടെല്ലിനേൽക്കുന്ന ക്ഷതം
  • നീർക്കെട്ടും അണുബാധയും
  • തൊഴിൽപരമായ ബുദ്ധിമുട്ട്
  • ശരീരഭാരം വർദ്ധിപ്പിക്കുകയും, വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ
  • ഓസ്റ്റിയോപൊറോസിസ്

ലക്ഷണങ്ങൾ

നടുവേദനയുടെ പ്രധാന ലക്ഷണം പുറകിൽ നടുഭാഗത്ത് ഉണ്ടാകുന്ന വേദനയാണ്. ചിലപ്പോൾ ഈ വേദന കാലുകളിലേക്കും നിതംബത്തിലേക്കും വ്യാപിക്കുന്നു. വേദന ബാധിക്കുന്ന ഞരമ്പുകൾക്ക് അനുസൃതമായി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വേദന പടർന്ന് പിടിക്കാം. സാധാരണയായി ഇത്തരം ചെറിയ വേദനകൾ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതാണ്. എന്നാൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറുടെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്

  • കാരണമില്ലാതെ ഭാരം കുറയുക.
  • പനി
  • പുറകുവശത്ത് ഉണ്ടാകുന്ന വീക്കം അല്ലെങ്കിൽ നീര്
  • ദീർഘകാലം നീണ്ടുനിൽക്കുന്ന നടുവേദന
  • നടുവിൽ നിന്നും കാലുകളിലേക്ക് വ്യാപിക്കുന്ന വേദന
  • കാല്മുട്ടുകൾക്ക് താഴെ വരെ വ്യാപിക്കുന്ന വേദന
  • നട്ടെല്ലിനേറ്റ പരിക്കുകൾ
  • അനിയന്ത്രിതമായ മൂത്രശങ്ക അല്ലെങ്കിൽ മൂത്രതടസ്സം
  • അനിയന്ത്രിതമായ മലവിസർജനം
  • ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള മരവിപ്പ്
  • നിതംബത്തിന് ചുറ്റുമുള്ള മരവിപ്പ്
  • മാറാത്ത തരത്തിൽ ഉള്ള നടുവേദന
  • കാലുകൾക്ക് ഉണ്ടാകുന്ന മരവിപ്പ്
  • ക്ഷീണം

രോഗനിർണയം

X-ray , MRI , CT മുതലായ സംവിധാനങ്ങൾ രോഗനിർണയത്തിന് ഉപയോഗിക്കുന്നു.

അസ്ഥികളുടെ സ്കാന്നിംഗിലൂടെ കാൻസർ മൂലം ഉണ്ടാകുന്ന അസ്ഥിക്ഷയം തിരിച്ചറിയാൻ കഴിയുന്നു. EMGയിലൂടെ സുഷ്മ്നാനാഡിയിലോ ഡിസ്ക്ക്കളിലോ ഉണ്ടായ ക്ഷതങ്ങൾ അറിയാൻ കഴിയുന്നു. രക്തത്തിൽ അണുബാധയുണ്ടോ എന്ന് തിരിച്ചറിയുന്നതിന് ഡോക്ടർ രക്തപരിശോധനയും നിർദേശിക്കാറുണ്ട്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.