Sections

സ്വയം തൊഴിൽ സംരംഭകർക്ക് വില്പനാ സാധ്യതകൾ ഒരുക്കിയ ബിസിനസ് ടു ബിസിനസ് മീറ്റ് കച്ചവട അരങ്ങായി മാറി

Thursday, May 11, 2023
Reported By Admin
Ente Keralam 2023

സംരംഭകർക്ക് പയറ്റിത്തെളിയാൻ ബി ടു ബി മീറ്റ്


സ്വയം തൊഴിൽ സംരംഭകർക്ക് വില്പനാ സാധ്യതകൾ ഒരുക്കിയ ബിസിനസ് ടു ബിസിനസ് മീറ്റ് കച്ചവട അരങ്ങായി മാറി. സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന മേളയിൽ സംരംഭകർക്ക് സ്വന്തം ഉത്പന്നങ്ങൾ നേരിട്ട് പരിചയപ്പെടുത്തി വില്പന നടത്തുന്നതിനായി വ്യവസായ വകുപ്പ് ഒരുക്കിയ ബി ടു ബി മീറ്റ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിൽ നിന്നായി അമ്പത് സംരംഭകരും മേളയിലെ വിപണന സ്റ്റാളുകളിലെ അറുപതിലധികം സംരംഭകരും സ്വന്തം ഉത്പന്നങ്ങൾ മീറ്റിൽ പരിചയപ്പെടുത്തി.മാർക്കറ്റിംഗിലെ പുതിയ ഡിജിറ്റൽ സാധ്യതകൾക്കപ്പുറം സംരംഭകർക്ക് സ്വയം തൊഴിൽ പരിപോഷിക്കുന്ന കാഴ്ചയായി ബി ടു ബി മീറ്റ് മാറി.

മുരിങ്ങിയിലയിൽ നിന്ന് നിർമ്മിക്കുന്ന വ്യത്യസ്ത ഉത്പന്നങ്ങൾ, ഉള്ളിലേഹ്യം, പൂക്കുല ലേഹ്യം, ചിൽഡ് ചുക്കുകാപ്പി പൗഡർ തുടങ്ങി വ്യത്യസ്ഥമാർന്ന തനതായ ഉത്പന്നങ്ങളാണ് മീറ്റിൽ ശ്രദ്ധ നേടിയത്. ബിസിനസിലെ പുതിയ വഴികൾ പരിചയപ്പെടുമ്പോൾ സ്വയം തൊഴിൽ സംരംഭകർക്ക് വലിയ സാധ്യതകളാണ് എൻറെ കേരളം മേളയിലൂടെ തുറന്നു കിട്ടുന്നത്. സംരംഭക സാധ്യതകൾ വിദ്യാർത്ഥികളിൽ വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകതയെപറ്റി മേളയിൽ ചർച്ച നടന്നു.സംരഭകത്വം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവും ഉയർന്നു വന്നു.

ജില്ലാ വ്യവസായ കേന്ദ്രം ക്രെഡിറ്റ് മാനേജർ സജി എം അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസർ ഷിബു ഷൈൻ ബിസിനസ്സ് ടു ബിസിനസ്സ് മീറ്റിനെ കുറച്ച് വിശദമാക്കി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സ്മിത, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.