- Trending Now:
അന്തരീക്ഷത്തില്‍ നിന്ന് വളരെ വേഗം നൈട്രജന്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന പന്നല്‍ വിഭാഗത്തിലെ ഒരു സസ്യമാണ് അസോള.ശുദ്ധജലത്തില്‍ വളരുന്ന ഇവ ജീവാണു വളമായി ഉപയോഗിക്കുന്നു. വെള്ളത്തില്‍ പൊങ്ങി കിടന്നാണ് ഇവ വളരുന്നത്. സാധാരണ വലിയ ജലാശയങ്ങളിലും നെല്‍പ്പാടങ്ങളിലും അസോള നമുക്ക് വളര്‍ത്തിയെടുക്കാവുന്നതാണ്. വിളവ് കിട്ടുന്ന രീതിയില്‍ ഇത് നമുക്ക് വീടിന്റെ പരിമിതമായ ചുറ്റുപാടിലും വളര്‍ത്തിയെടുക്കാം.
അസോള കൃഷിചെയ്യുമ്പോള്‍ സ്ഥലം തിരഞ്ഞെടുക്കുന്നത് ഏകദേശം 50 ശതമാനം തണലുള്ള സ്ഥലം ആയിരിക്കണം. വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് ആവശ്യമായ അളവില്‍ ഇത് ലഭ്യമാകാന്‍ ഏതാണ്ട് 15 സെന്റീമീറ്റര്‍ താഴ്ചയുള്ള സിമന്റ് ടാങ്ക് മതിയാകും നീളവും വീതിയും സൗകര്യപ്രദമായ രീതിയില്‍ ആകണം. ടാങ്കിന്റെ അടിഭാഗത്ത് 150 ഗേജില്‍ കുറയാതെ കട്ടിയുള്ള പോളിത്തീന്‍ ഷീറ്റുകള്‍ വിരിച്ചാണ് ഈ കൃഷി ചെയ്യുന്നത്. ഇതുകൂടാതെ താഴ്ച കുറഞ്ഞ കുഴികളിലും വെള്ളം നിറച്ച ഇത് കൃഷി ചെയ്യാവുന്നതാണ്. ചതുരശ്രമീറ്ററിന് ഒന്നിന് ഏകദേശം 7 കിലോമീറ്റര്‍ ഏകദേശം ഏഴു കിലോ മണ്ണില്‍ രണ്ടര കിലോ പച്ച ചാണകം കലക്കിയ വെള്ളം ഒഴിച്ച ശേഷം 15 ഗ്രാം രാജ്‌ഫോസ് അല്ലെങ്കില്‍ മസൂറിഫോസ് വിതറണം.വളം ഇട്ടശേഷം ടാങ്കില്‍ എട്ട് സെന്റീമീറ്ററോളം താഴ്ചയില്‍ വെള്ളം നിറയ്ക്കാം. അതിനുശേഷം അസോള ചെടി 250 മുതല്‍ 500 ഗ്രാം വരെ ഇതില്‍ വിതറാവുന്നതാണ്. ഏകദേശം ഒരാഴ്ച കഴിയുമ്പോള്‍ ഈ ചെടി വളരാന്‍ തുടങ്ങും. വളര്‍ന്നു തുടങ്ങിയ ശേഷം ദിനംപ്രതി 250 മുതല്‍ 450 ഗ്രാം വരെ അസോള എടുത്തുമാറ്റാം.
ഇങ്ങനെ മാറ്റിയ അസോള ജൈവവളമായോ കോഴിത്തീറ്റ ആയോ ഉപയോഗിക്കാം. പരിപാലനത്തിനായി ആഴ്ചയിലൊരിക്കല്‍ കുറേ വെള്ളം മാറ്റിയശേഷം അര കിലോ ചാണകം കലക്കിയ വെള്ളവും 10ഗ്രാം വളവും ഇട്ടുകൊടുക്കണം. മാസത്തിലൊരിക്കല്‍ എന്ന വിധത്തില്‍ അഞ്ചിലൊന്ന് വീതം മണ്ണ് മാറ്റി പുതിയ മണ്ണ് ഇടാം.ആറുമാസത്തിലൊരിക്കല്‍ ടാങ്ക് വൃത്തിയാക്കി പുതിയതായി അസോള നടാവുന്നതാണ്. അസോള വളര്‍ത്തുന്ന ടാങ്കില്‍ കൊതുക് ശല്യം ഉണ്ടാകുകയില്ല.
ജീവകങ്ങള്‍ കൊണ്ടും, ധാതുലവണങ്ങള്‍ കൊണ്ടും സമ്പുഷ്ടമായ അസോള വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റയായി നല്‍കിയാല്‍ തീറ്റച്ചെലവ് കുറയ്ക്കുവാന്‍ നമുക്ക് സാധിക്കും.കൂടാതെ 20% വരെ പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുകയും ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.