Sections

ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കും വിവിധ തസ്തികളിലേക്ക്‌ താൽക്കാലിക നിയമനം

Monday, Feb 10, 2025
Reported By Admin
AYUSH job vacancies in Kerala – walk-in interviews for multiple positions

ജില്ലാ -നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ

ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ , 17, 18,19 തീയതികളിൽ അഭിമുഖം നടക്കും. നിയമനം നടക്കുന്ന തസ്തികകൾ താഴെ

മൾട്ടിപ്പർപ്പസ് വർക്കർ (ആയുർകർമ)

എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പഞ്ചകർമ യൂണിറ്റിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. വേതനം 10,500. പ്രായപരിധി - 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 9:30 ന്.

അറ്റൻഡർ

എസ് എസ് എൽ സി പാസായിരിക്കണം. പ്രായപരിധി - 40 വയസ് കവിയരുത്. വേതനം 10,500. അഭിമുഖം 17-ന് രാവിലെ 10:30 ന്.

തെറാപ്പിസ്റ്റ്-(സ്ത്രീ)

കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം (ഡി എ എം ഇ). എൻ എ ആർ ഐ പി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും. വേതനം 14,700. പ്രായപരിധി - 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 11:30 ന്.

തെറാപ്പിസ്റ്റ് (പുരുഷൻ)

കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം (ഡി എ എം ഇ). എൻ എ ആർ ഐ പി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും. വേതനം 14,700. പ്രായപരിധി - 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 12:30 ന്.

യോഗ ഇൻസ്ട്രക്ടർ (എ എച്ച് ഡബ്ലിയു സി)

യോഗ്യത- ഗവ. അംഗീകൃത സർവകലാശാലയിൽ നിന്നും ബി എൻ വൈ എസ്/ബിഎഎം എസ് എന്നിവയിൽ ബിരുദമോ / എം.എസ്.സി (യോഗ)/എം.ഫിൽ (യോഗ) /സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പി ജി ഡിപ്ലോമ/അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / സർക്കാർ വകുപ്പിൽ നിന്നും യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് /സംസ്ഥാന റിസോഴ്സ് സെന്ററിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ് (ഡി.വൈറ്റി കോഴ്സ്) പാസായിരിക്കണം. വേതനം 14,000. ഫെബ്രുവരി 18-ന് രാവിലെ 9:30 ന് അഭിമുഖം നടക്കും . പ്രായപരിധി - 50 വയസ് കവിയരുത്.

മൾട്ടിപ്പർപ്പസ് വർക്കർ (കാരുണ്യ)

യോഗ്യത ജി എൻ എം/എ എൻഎം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആന്റ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. ബി സി സി പി എൻ/സി സിസിപി എൻ ഇവയിൽ ഏതെങ്കിലും ഉള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) വേതനം15,000. അഭിമു ഫെബ്രുവരി 19-ന് രാവിലെ 9:30 ന് പ്രായപരിധി - 40 വയസ് .

മൾട്ടിപ്പർപ്പസ് വർക്കർ (സുപ്രജ), (ഓസ്റ്റിയോ ആർത്രൈറ്റിസ് ആൻഡ് മസ്ക്ലോസ്കെലിറ്റൽ), ജി എൻ എം/എ എൻഎം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്). കേരള നഴ്സ് ആന്റ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രായപരിധി - 40 വയസ് കവിയരുത്.

യോഗ്യത 15,000. അഭിമുഖം -ഫെബ്രുവരി 19-ന് രാവിലെ 11:30 ന്.

മൾട്ടിപർപ്പസ് (ഫിസിയോതെറാപ്പി യൂണിറ്റ്) ഫിസിയോ തെറാപ്പി അസിസ്റ്റന്റ്/എ എൻഎം നഴ്സിംഹ് സർട്ടിഫിക്കറ്റ്. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്) ഫിസിയോ തെറാപ്പിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വേതനം 13,500. ഫെബ്രുവരി 20-ന് രാവിലെ 9:30 ന് അഭിമുഖം നടക്കും . പ്രായപരിധി - 40 വയസ് കവിയരുത്.

മൾട്ടിപർപ്പസ് വർക്കർ (എൻ സി ഡി )

എ എൻ എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്റ് മിഡൈ്വഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) അഭിമുഖം ഫെബ്രുവരി 20-ന് രാവിലെ 10:30 ന്. വേതനം 13,500. പ്രായപരിധി - 40 വയസ് കവിയരുത്.

മൾട്ടിപർപ്പസ് വർക്കർ (കാരുണ്യ) നിലവിലുളള ഒഴിവുകൾ അറ്റൻഡർ (മൂന്ന്), യോഗ ഇൻസ്ട്രക്ടർ (ഒമ്പത് ), തെറാപ്പിസ്റ്റ് (ഒമ്പത്), മൾട്ടിപർപ്പസ്വർക്കർ(12)



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.