- Trending Now:
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മുൻനിര മ്യൂച്വൽ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇൻഡക്സ് ഫണ്ട് 'അവതരിപ്പിച്ചു. ഈ ഓപ്പൺ-എൻഡഡ് ഇൻഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടൽ റിട്ടേൺ ഇൻഡക്സിൻറെ (ടിആർഐ) പ്രകടനത്തിൽ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) ഒക്ടോബർ 4ന് തുടങ്ങി 18ന് അവസാനിക്കും.
നിഷ്ക്രിയമായി (പാസീവായി) കൈകാര്യം ചെയ്യപ്പെടുന്ന ഒരു സൂചിക ഫണ്ട് എന്ന നിലയിൽ സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെലവ് കുറഞ്ഞ നിക്ഷേപത്തിന് അവസരം നൽകുന്നതാണ്. നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. 100 രൂപയാണ് ആവശ്യമായ കുറഞ്ഞ നിക്ഷേപം. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ ലക്ഷ്യം എപ്പോഴും നിക്ഷേപകർക്ക് നൂതനവും നിക്ഷേപക കേന്ദ്രീകൃതവുമായ നിക്ഷേപ സാധ്യതകൾ ലഭ്യമാക്കുക എന്നതാണെന്നും ഇതിൻറെ അടിസ്ഥാനത്തിൽ പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇൻഡക്സ് ഫണ്ട്' നിക്ഷേപകർക്ക് താരതമ്യേന കുറഞ്ഞ ചിലവിൽ മികച്ച മൂല്യം നേടാനുള്ള നിക്ഷേപാവസരം തുറന്നു നൽകുന്നതാണെന്നും ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു.
ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കുള്ള മികച്ച അവസരമാണ് ഈ ഫണ്ടെന്ന് ആക്സിസ് എഎംസിയുടെ ചീഫ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫീസർ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു.
കാർത്തിക് കുമാറും ഹിതേഷ് ദാസുമായിരിക്കും ഫണ്ട് കൈകാര്യം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.