- Trending Now:
കൊച്ചി: ആക്സിസ് മ്യൂചൽ ഫണ്ട് ആക്സിസ് നിഫ്റ്റി എഎഎ ബോണ്ട് ഫിനാൻഷ്യൽ സർവ്വീസസ് മാർ 2028 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഇത് നിക്ഷേപത്തിൻറെ 95 ശതമാനം മുതൽ 100 ശതമാനം വരെ സ്ഥിര വരുമാന പദ്ധതികളിൽ വകയിരുത്തി നേട്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്നു. നിഫ്റ്റി എഎഎ ഫിനാൻഷ്യൽ സർവ്വീസസ് ബോണ്ട് മാർ 2028 ഇൻഡക്സിലെ സെക്യൂരിറ്റികളുമായി ബന്ധപ്പെട്ടാവും പദ്ധതിയുടെ നിക്ഷേപം. ഈ സൂചികയുമായി ബന്ധപ്പെട്ട വരുമാനം നിക്ഷേപകർക്കു പ്രദാനം ചെയ്യുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഈ ഓപ്പൺ എൻഡഡ് പദ്ധതി നിക്ഷേപകർക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ്, സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ സൗകര്യങ്ങളും നൽകുന്നുണ്ട്. കടപത്രങ്ങൾ വാങ്ങി കാലാവധി വരെ സൂക്ഷിക്കുന്ന രീതിയാവും പൊതുവിൽ ഈ ഫണ്ട് പിന്തുടരുക.
തങ്ങളുടെ പാസ്സീവ് ഡെറ്റ് വിഭാഗത്തിലെ ഒരു സുപ്രധാന കൂട്ടിച്ചേർക്കലാണ് ഈ പദ്ധതിയെന്ന് ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാർ പറഞ്ഞു. സാമ്പത്തിക സേവന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഎഎ റേറ്റിങ് ഉള്ള ഉയർന്ന നിലവാരമുള്ള വിഭാഗത്തിൽ നിക്ഷേപിക്കാനുള്ള അവസരമാണ് പുതിയ പദ്ധതി നിക്ഷേപകർക്കു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.