- Trending Now:
കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാർച്ച്) വരെ ആക്സിസ് മ്യൂചൽ ഫണ്ടിന്റെ ആക്സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫർ നടത്തും. എൻഎഫ്ഒ കാലത്ത് കുറഞ്ഞത് 500 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നിക്ഷേപകർക്കു നേട്ടമുണ്ടാക്കുന്നതു ലക്ഷ്യമിട്ടുള്ള പദ്ധതിയാണ നിഫ്റ്റി 500 വാല്യു 50 ടിആർഐ പ്രകാരം നിക്ഷേപിക്കുന്ന ഈ ഇടിഎഫ്. ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകർക്കു ഗുണകരമാകും.
മൂല്യധാഷ്ഠിത രീതിയിലുള്ള നിക്ഷേപ താൽപര്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ നിക്ഷേപകർക്കായി ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് ആക്സിസ് എഎംസി സിഇഒയും എംഡിയുമായ ബി ഗോപകുമാർ പറഞ്ഞു. ഇന്ത്യയിലെ അതിവേഗതം വളർന്നു കൊണ്ടിരിക്കുന്ന ഓഹരി വിപണിയിൽ ലളിതവും ചെലവു കുറഞ്ഞതുമായ നിക്ഷേപ മാർഗമാണു തങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.