Sections

89 ശതമാനം നിക്ഷേപകർക്കും നഷ്ടസാധ്യതാ വിശകലനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് അവബോധമെന്ന് ആക്‌സിസ് മ്യൂച്വൽ ഫണ്ട് സർവേ

Wednesday, Sep 27, 2023
Reported By Admin
Axis Mutual Fund

കൊച്ചി: തങ്ങളുടെ നിക്ഷേപ യാത്രയിൽ നഷ്ടസാധ്യതാ വിശകലനം വഹിക്കുന്ന പങ്കിനെ കുറിച്ച് 89 ശതമാനം നിക്ഷേപകർക്കും അവബോധമുണ്ടെന്ന് ആക്സിസ് മ്യൂച്വൽ ഫണ്ട് സംഘടിപ്പിച്ച സർവേ ചൂണ്ടിക്കാട്ടുന്നു. മ്യൂച്വൽ ഫണ്ടുകളുടെ നഷ്ടസാധ്യത വിലയിരുത്താൻ റിസ്ക് ഓ മീറ്റർ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് സർവേയിൽ പ്രതികരിച്ച 55 ശതമാനം പേർക്കും അറിയില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വ്യക്തിഗത നഷ്ട സാധ്യത വിലയിരുത്താനുള്ള റിസ്ക്ക് പ്രൊഫൈലറിനെ കുറിച്ച് അറിവില്ലാത്തത് 69 ശതമാനം പേർക്കാണ്. നഷ്ടസാധ്യതാ വിശകലനത്തെ കുറിച്ചുള്ള അവബോധത്തിൻറെ തോത് മനസിലാക്കാനായി രാജ്യത്തുടനീളമായുള്ള 1700 ആക്സിസ് മ്യൂച്വൽ ഫണ്ട് നിക്ഷേപകരിലാണ് സർവേ നടത്തിയത്.

നിക്ഷേപത്തിൽ സഹായിക്കുന്നതോടൊപ്പം മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട വിവിധ വസ്തുതകൾ മനസിലാക്കാൻ പിന്തുണ നൽകുന്നതിലും ആക്സിസ് മ്യൂച്വൽ ഫണ്ട് തങ്ങളുടെ ഉത്തരവാദിത്തം മനസിലാക്കുന്നുണ്ടെന്ന് ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു.

നഷ്ടസാധ്യതാ വിലയിരുത്തലിൻറെ പ്രാധാന്യം 89 ശതമാനം നിക്ഷേപകർക്കും അറിയാമെങ്കിലും വെറും 27 ശതമാനം നിക്ഷേപകർ മാത്രമേ നിക്ഷേപത്തിനു മുൻപ് യഥാർത്ഥത്തിൽ തങ്ങളുടെ നിക്ഷേപത്തിനു മുൻപ് ഇത്തരം പരിഗണനകൾ നടത്തിയിട്ടുള്ളു എന്നും സർവേ ചൂണ്ടിക്കാട്ടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.