- Trending Now:
കൊച്ചി: വിവിധ കാലയളവിലേക്കുള്ള യുഎസ് ട്രഷറി സെക്യൂരിറ്റീസ് ഉൾപ്പെടെയുള്ള ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് ആക്സിസ് യുഎസ് ട്രഷറി ഡൈനാമിക് ബോണ്ട് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിൻറെ എൻഎഫ്ഒ ഡിസംബർ 12 മുതൽ 19 വരെ നടക്കും. കുറഞ്ഞത് 500 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. ബ്ലൂംബർഗ് യുഎസ് ഇൻറർമീഡിയറ്റ് ട്രഷറി ടിആർഐ ആയിരിക്കും ഫണ്ടിൻറെ അടിസ്ഥാന സൂചിക. അന്താരാഷ്ട്ര ഇടിഎഫുകളിൽ നിക്ഷേപിച്ച് സ്ഥിരമായ വരുമാനം നേടിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഫണ്ടിൻറെ നിക്ഷേപങ്ങളിൽ 95 മുതൽ 100 ശതമാനം വരെ ആഗോള ഇടിഎഫുകളുടെ യൂണിറ്റുകളിലാവും നിക്ഷേപിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.