Sections

ആക്സിസ് നിഫ്റ്റി 500 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

Thursday, Jun 27, 2024
Reported By Admin
Axis Mutual Fund Launches 'Axis Nifty 500 Index Fund

കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ ആക്സിസ് നിഫ്റ്റി 500 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫർ ജൂൺ 26 മുതൽ ജൂലൈ ഒൻപതു വരെ നടക്കും. നിഫ്റ്റി 500 ടിആർഐ അടിസ്ഥാനമാക്കിയുള്ള ഈ ഓപൺ എൻഡഡ് ഇൻഡക്സ് പദ്ധതിയുടെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. തുടർന്ന് ഓരോ രൂപയുടെ അധിക നിക്ഷേപവും നടത്താം.

ഇന്ത്യൻ കമ്പനികളുടെ മുന്നേറ്റത്തിൽ പങ്കാളികളാകാനുള്ള അവസരമാണ് ഈ പദ്ധതി മുന്നോട്ടു വെക്കുന്നതെന്ന് ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.