- Trending Now:
കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ ഓപ്പൺ എൻഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് ഇന്ത്യ മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു. എൻഎഫ്ഒ ഡിസംബർ 1 മുതൽ 15 വരെ നടക്കും. കുറഞ്ഞത് 500 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ടിആർഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.
ഇന്ത്യയുടെ വളർച്ചയുടെ ആവേഗം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീമാറ്റിക് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ഇന്ത്യയുടെ നിർമാണ മേഖലയുടെ വളർച്ചയ്ക്കൊപ്പം മുന്നേറാൻ നിക്ഷേപകരെ സഹായിക്കുന്ന വിധത്തിലാണിതെന്നും ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാർ പറഞ്ഞു.
ക്രെഡിറ്റ് കാർഡ് പോയിൻറ് കൺവേർഷന്‍ ആക്സിസ് ബാങ്ക് - എയർ ഇന്ത്യ സഹകരണം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.