Sections

'ആക്സിസ് കൺസംപ്ഷൻ ഫണ്ട്' അവതരിപ്പിച്ചു

Friday, Aug 23, 2024
Reported By Admin
Axis Mutual Fund Axis Consumption Fund NFO Launch Announcement

കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ തീമാറ്റിക് ഫണ്ടായ ആക്സിസ് കൺസംപ്ഷൻ ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫർ ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 6 വരെ നടത്തും. ഇന്ത്യയിലെ വളരുന്നു ഉപഭോഗ മേഖലയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്തിൻറെ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യകതയിൽ നിന്ന് പ്രയോജനം നേടുന്നതിനുള്ള മികച്ച അവസരം നിക്ഷേപകർക്ക് നൽകുന്ന ഈ ഓപ്പൺ എൻഡഡ് ഇക്വിറ്റി പദ്ധതിയുടെ എൻഎഫ്ഒയിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

അഞ്ചു വർഷത്തിനു മേൽ നിക്ഷേപ കാലാവധി ലക്ഷ്യമിടുന്നവർക്കായിരിക്കും ഈ പദ്ധതി കൂടുതൽ അഭികാമ്യം. നിഫ്റ്റി ഇന്ത്യ കൺസംപ്ഷൻ ടിആർഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.

ആഗോള തലത്തിൽ അനിശ്ചിതത്വങ്ങൾ തുടരുമ്പോഴും ആഭ്യന്തര വിപണി പ്രകടിപ്പിക്കുന്ന വളർച്ചാ സാധ്യതകളും സുസ്ഥിരതയും പ്രയോജനപ്പെടുത്തുകയാണെന്നും ഇന്ത്യ സാമ്പത്തിക പാതയിൽ ശക്തമായി തുടരുകയാണെന്നും നിക്ഷേപകർക്കായി വൈവിധ്യപൂർണമായ നിക്ഷേപം ലഭ്യമാക്കാനാണ് പദ്ധതി ശ്രമിക്കുന്നതെന്നും ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.