- Trending Now:
കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ട് മൊമെൻറം തീം പിന്തുടരുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് മൊമെൻറം ഫണ്ട് അവതരിപ്പിച്ചു. നവംബർ 22 മുതൽ ഡിസംബർ 6 വരെയാണ് പുതിയ ഫണ്ട് ഓഫർ കാലാവധി.
കുറഞ്ഞത് 100 രൂപയാണ് അപേക്ഷാ തുക. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. നിഫ്റ്റി 500 ടിആർഐ ആണ് അടിസ്ഥാന സൂചിക. മൊമെൻറം തീം അടിസ്ഥാനമാക്കി ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ വഴി ദീർഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിപണിയുടെ പ്രവണതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നവർക്ക് വിപുലമായ അവസരങ്ങളാണ് ഇന്ത്യൻ സമ്പദ്ഘടന ലഭ്യമാക്കുന്നതെന്ന് ആക്സിസ് മ്യൂച്വൽ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായി ബി ഗോപകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.