- Trending Now:
കൊച്ചി: കർഷകർക്ക് ട്രാക്ടറുകളും കാർഷിക ഉപകണങ്ങളും വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകാനായി ആക്സിസ് ബാങ്ക് മുൻനിര കാർഷിക ഉപകണ നിർമാതാക്കളായ വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സുമായി ധാരണാപത്രം ഒപ്പു വെച്ചു. ഈ ധാരണ പ്രകാരം വിഎസ്ടിയുടെ ഉപഭോക്താക്കൾക്ക് ആക്സിസ് ബാങ്ക് സാമ്പത്തിക സഹായം ലഭ്യമാക്കും. ബാങ്കിൻറെ രാജ്യവ്യാപകമായുള്ള 5370-ൽ പരം ശാഖകളിലൂടെയാവും ഈ സഹായം ലഭ്യമാക്കുക.
ആക്സിസ് ബാങ്ക് ഫാം മെക്കനൈസേഷൻ ബിസിനസ് മേധാവി രാജേഷ് ധാഗെ, വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സ് സിഇഒ ആൻറണി ചെറുകര എന്നിവരാണ് ധാരണാ പത്രം ഒപ്പുവെച്ചത്. ആക്സിസ് ബാങ്ക് റീട്ടെയിൽ അസറ്റ്സ് ഭാരത് ബാങ്കിങ് മേധാവി രാമസ്വാമി ഗോപാലകൃഷ്ണൻ, വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സ് മാനേജിങ് ഡയറക്ടർ വി ടി രവീന്ദ്ര എന്നിവർ സംബന്ധിച്ചു.
രാജ്യത്തെ ദശലക്ഷക്കണക്കിനു വരുന്ന കർഷകരുടെ ജീവിതത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്തുന്ന വിധത്തിലാണു തങ്ങളുടെ പ്രവർത്തനങ്ങളെന്ന് ആക്സിസ് ബാങ്ക് ഭാരത് ബാങ്കിങ് മേധാവിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മുനീഷ് ഷർദ പറഞ്ഞു.
തങ്ങളുടെ നവീനമായ കാർഷികോപരണങ്ങൾ കർഷകർക്ക് കൂടുതൽ ലഭ്യമാക്കുന്ന വിധത്തിൽ ആക്സിസ് ബാങ്കുമായി സഹകരണത്തിലേർപ്പെടുന്നതിൽ ആഹ്ലാദമുണ്ടെന്ന് വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ് സിഇഒ ആൻറണി ചെറുകര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.