- Trending Now:
കൊച്ചി: ആക്സിസ് ബാങ്ക് ഓണ ഉത്സവ ആഘോഷത്തിൻറെ ഭാഗമായി കേരളത്തിലുടനീളമുള്ള കൊച്ചി1 കാർഡ് ഉടമകൾക്കും ഉപഭോക്താക്കൾക്കും ആകർഷകമായ നുകൂല്യങ്ങൾ അവതരിപ്പിച്ചു. ഓണത്തിൻറെ ഭാഗമായി ആക്സിസ് ബാങ്ക് പ്രമുഖ ബ്രാൻഡുകളുമായും റെസ്റ്റോറൻറുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.
ഉപഭോക്താക്കൾക്ക് റീചാർജുകൾ, യൂട്ടിലിറ്റി പേയ്മെൻറുകൾ, ബിൽ സെറ്റിൽമെൻറുകൾ എന്നിവയിൽ കിഴിവുകൾ നൽകുന്നതിന് ആക്സിസ് ബാങ്ക് ആമസോൺ പേയുമായി സഹകരിക്കുന്നു. ആക്സിസ് ബാങ്കിൻറെ ഈസിഡൈനർ ഓഫറിൽ സ്വിഗ്ഗിയിൽ പ്രത്യേക കിഴിവുകളും ആകർഷകമായ ഡൈൻ ഔട്ട് ഡീലുകളും ലഭിക്കും. ബാർബിക്യൂ നേഷൻ, കൊച്ചി കിച്ചൺ (മാരിയറ്റ്), റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ, മറ്റ് നിരവധി റെസ്റ്റോറൻറുകളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഭക്ഷണം ആസ്വദിക്കാൻ കഴിയുമെന്ന് ബാങ്ക് ഉറപ്പുനൽകുന്നു. ഇതിനുപുറമെ എച്ച് & സി സ്റ്റോഴ്സ്, ഒലേഷ്യ ഹോട്ടൽസ്, ഗോൾഡൻ ഡ്രാഗൺ, ഇഫ്താർ, ചാർക്കോൾ തുടങ്ങിയ തിരഞ്ഞെടുത്ത 50-ലധികം ഔട്ട്ലെറ്റുകളുമായി ബാങ്ക് സഹകരിച്ച് പ്രവർത്തിക്കുന്നു.
കൊച്ചി1 കാർഡിൽ 20 ശതമാനം പതിവ് കിഴിവിനൊപ്പം ട്രിപ്പ് പാസുകളിൽ ബാങ്ക് 60 ശതമാനം വരെ കിഴിവും നൽകുന്നു. കൂടാതെ കൊച്ചി1 കാർഡ് ഉടമയ്ക്ക് കോമൺ പീരിയഡ് പാസ് ലഭിക്കും. ഇതുവഴി റെയിൽവേയിലും വാട്ടർ മെട്രോയിലും പരിധിയില്ലാതെ യാത്ര ചെയ്യാം. 2023 ആഗസ്റ്റ് 31 വരെ സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുത്ത 50 ശാഖകളിലൂടെ ബാങ്ക് ഈ സേവനങ്ങൾ നൽകും.
തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചള്ള ഓഫറുകൾ ലഭ്യമാക്കുന്നതിനുമുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമത്തിൻറെ ഭാഗമാണിതെന്ന് ആക്സിസ് ബാങ്ക് കാർഡ്സ്, പേയ്മെൻറ്സ് പ്രസിഡൻറും തലവനുമായ സഞ്ജീവ് മോഖെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.