- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് 'എൻആർഐ ഹോംകമിങ്' അവതരിപ്പിച്ചു. പ്രവാസി ഉപഭോക്താക്കൾക്കും കുടുംബങ്ങൾക്കും വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് ഇതിൻറെ ഭാഗമായി സെപ്റ്റംബർ 30വരെ നൽകുന്നത്.
എൻആർഇ, എൻആർഒ, എഫ്സിഎൻആർ, ഗിഫ്റ്റ് സിറ്റി സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവയ്ക്ക് ആകർഷകമായ പലിശ നിരക്കുകളും സൗകര്യപ്രദമായ കാലാവധിയും ലഭ്യമാക്കും. ആക്സിസ് ബാങ്കുമായി ചേർന്ന് ട്രെഡിങ്, ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനുള്ള ബ്രോക്കറേജ് ഫീസുകൾ 0.75 ശതമാനത്തിൽ നിന്ന് 0.55 ശതമാനമായി ഇളവു ചെയ്യും. റെമിറ്റ് മണി വഴി പണം കൈമാറ്റം ചെയ്യുമ്പോൾ ഡോളറിനു മാത്രം ബാധകമായ രീതിയിൽ കാർഡ് നിരക്കിനേക്കാൾ 60 പൈസ കുറഞ്ഞ നിരക്കു ലഭ്യമാക്കും. വയർ ട്രാൻസ്ഫർ വഴി കൈമാറ്റം ചെയ്യുമ്പോൾ ഡോളർ, പൗണ്ട്, യൂറോ എന്നിവയ്ക്ക് കാർഡ് നിരക്കിനേക്കാൾ 80 പൈസ കുറഞ്ഞ നിരക്കു ലഭ്യമാക്കും.
സാംസംഗ്, ബിഗ്ബാസ്ക്കറ്റ്, മിന്ത്ര തുടങ്ങിയ ബ്രാൻഡുകളിൽ ഡിസ്ക്കൗണ്ടുകളും ക്യാഷ് ബാക്കുകളും ലഭിക്കും. വയോജനപരിചരണ സേവന ദാതാവായ സമർത്ഥുമായി സഹകരിച്ച് എൻആർഐ ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേകം തയ്യാറാക്കിയ ഓഫറുകൾ ലഭ്യമാക്കും. സമർത്ഥ് പ്രിവിലേജ് പദ്ധതിയുടെ വാർഷിക വരിസംഖ്യയിൽ 50 ശതമാനം ഇളവു ലഭിക്കും. വെൽനസ് സേവന ദാതാവായ ഡോക്ഓൺലൈനുമായി ചേർന്ന് എൻആർഐ ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി ഇഷ്ടാനുസൃതമാക്കിയ അഞ്ച് ഹെൽത്ത് കെയർ സേവനങ്ങളിൽ 25 ശതമാനം ഇളവു നൽകുന്നതാണ് മറ്റൊരു ആനുകൂല്യം.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി കേരളത്തിലെ തെരഞ്ഞെടുത്ത 61 ബ്രാഞ്ചുകളിൽ ആക്സിസ് ബാങ്ക് ഓപൺ ഡേും സംഘടിപ്പിക്കും. ഈ കാമ്പെയിൻറെ ഭാഗമായി ഉപഭോക്താക്കൾക്ക് ഇളവുകൾ നൽകാൻ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മെഡി ലാബ്, ആസ്റ്റർ ഫാർമ, ഓപ്പോ, പിവിആർ, കെഎഫ്സി എന്നിവയുമായി ബാങ്ക് സഹകരിക്കുന്നുണ്ട്.
പ്രത്യേകമായി തയ്യാറാക്കിയ ഈ ആനുകൂല്യങ്ങളിലൂടെ പ്രവാസി ഇടപാടുകാരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് മേധാവിയും പ്രസിഡൻറുമായ അർണിക ദീക്ഷിത് പറഞ്ഞു.
കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് സേവനം ലഭ്യമാക്കാനായി ആക്സിസ് ബാങ്കിന് കേരളത്തിൽ മൊത്തം 153 ശാഖകളും 277 എടിഎമ്മുകളും മിഡിൽ ഈസ്റ്റിൽ മൂന്ന് പ്രതിനിധി ഓഫീസുകളും (ദുബായ്, അബുദാബി & ഷാർജ) ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.