Sections

ആക്സിസ് ബാങ്കിന് 26,373 കോടി രൂപയുടെ അറ്റാദായം

Saturday, Apr 26, 2025
Reported By Admin
Axis Bank Reports 6% Rise in Net Profit, Reaches ₹26,373 Crore in FY2024

കൊച്ചി: ആക്സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം ആറു ശതമാനം വർധിച്ച് 26,373 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനവും ആറു ശതമാനം വർധിച്ച് 13,811 കോടി രൂപയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ കറണ്ട്, സേവിങ്സ് ബാങ്ക് വിഭാഗത്തിൽ ത്രൈമാസാടിസ്ഥാനത്തിൽ പത്തു ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാർച്ച് 31-ലെ കണക്കു പ്രകാരം ബാങ്കിന്റെയാകെ നിഷ്ക്രിയ ആസ്തികൾ 1.28 ശതമാനത്തിലും അറ്റ നിഷ്ക്രിയ ആസ്തികൾ 0.33 ശതമാനത്തിലുമാണ്.

കഴിഞ്ഞ ത്രൈമാസത്തിൽ ഈ മേഖലയിലെ നിരവധി പുതിയ നീക്കങ്ങൾക്കും ബാങ്ക് തുടക്കം കുറിച്ചിരുന്നു. ഗിഫ്റ്റ് സിറ്റിയിലെ ഇന്റർനാഷണൽ ബാങ്കിംഗ് യൂണിറ്റ് വഴി എയർക്രാഫ്റ്റ് ഫിനാൻസിംഗ് ആരംഭിച്ചതും വാണിജ്യ ഉപഭോക്താക്കൾക്കായി ഏതാണ്ട് തൽക്ഷണമായിട്ടുള്ള പ്രോഗ്രാമബിൾ ഡോളർ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തിയതും ഇതിൽ പെടുന്നു.

വളർച്ചയേക്കാൾ ലാഭക്ഷമതയ്ക്കാണ് ബാങ്ക് മുൻഗണന നൽകിയതെന്ന് പ്രവർത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു. പുതിയ സാമ്പത്തിക വർഷത്തിൽ പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും വളർച്ചയേയും ലാഭക്ഷമതയേയും അതു പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.