Sections

ആക്‌സിസ് ബാങ്ക് സ്പ്ലാഷ് അവതരിപ്പിച്ചു

Thursday, Nov 23, 2023
Reported By Admin
Axis Bank Splash

കൊച്ചി: ആക്സിസ് ബാങ്ക് 7 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്കായുള്ള അഖിലേന്ത്യാ കലാ, സാഹിത്യ, കരകൗശല മൽസരമായ സ്പ്ലാഷ് സംഘടിപ്പിക്കും. പുതുതലമുറയിൽ അനുകമ്പ വളർത്തിയെടുക്കുക എന്നതായിരിക്കും ആ വർഷത്തെ സ്പ്ലാഷിൻറെ പ്രമേയം. www.axisbanksplash.in വഴി 2023 ഡിസംബർ 31-വരെ എൻട്രികൾ സമർപ്പിക്കാം. 6 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 7 വയസിനും 10 വയസിനും ഇടയിലുള്ളവർക്കും 11 വയസിനും 14 വയസിനും ഇടയിലുള്ളവർക്കും വേണ്ടി രണ്ടു ഗ്രൂപ്പുകൾ ഉണ്ടാകും.

മറ്റുള്ളവരെ സഹായിക്കുക, ലോകത്തെ അനുകമ്പയുള്ള ഒരിടമാക്കി മാറ്റുക എന്നീ രണ്ടു പ്രമേയങ്ങളെ അധിഷ്ഠിതമാക്കി ഇതിൽ പങ്കെടുക്കുന്നവർ തങ്ങളുടെ ആശയങ്ങൾ ആവിഷ്ക്കരിക്കണം. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ, ഹാംലിസ്, ഫേബർ കാസിൽ, ബോട്ട് തുടങ്ങിയ പങ്കാളികളിൽ നിന്നുള്ള മറ്റു സമ്മാനങ്ങൾ തുടങ്ങിയവ നൽകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാനും അവസരം ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയാവും സ്കോളർഷിപ്പ്.

സ്പ്ലാഷിൻറെ 11-ാം പതിപ്പ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട് യുവ മനസുകൾക്ക് പ്രയോജനപ്പെടുത്താനായി വിപുലമായ അവസരമാണു ലഭ്യമാക്കുന്നതെന്ന് ആക്സിസ് ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫിസർ അനൂപ് മനോഹർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.