Sections

ആക്‌സിസ് ബാങ്ക് 'സാരഥി' അവതരിപ്പിച്ചു

Wednesday, May 24, 2023
Reported By Admin
Axis Bank

ആക്സിസ് ബാങ്ക് ആദ്യത്തെ ഡിജിറ്റൽ ഓൺബോർഡിംഗ് സംവിധാനം 'സാരഥി' അവതരിപ്പിച്ചു


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് വ്യാപാരികൾക്ക് ഇലക്ട്രോണിക് ഡാറ്റ ക്യാപ്ചർ (ഇഡിസി) അല്ലെങ്കിൽ പോയിൻറ് ഓഫ് സെയിൽ (പിഒഎസ്) ലഭ്യമാക്കുന്നതിന് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ ഓൺബോർഡിംഗ് സംവിധാനം 'സാരഥി' അവതരിപ്പിച്ചു.

നിരവധി ദിവസങ്ങൾ എടുത്തേക്കാവുന്ന നേരത്തത്തെ ഓൺബോർഡിംഗ് പ്രക്രിയയിൽ നിന്ന് വ്യത്യസ്തമായി പിഒഎസ് മെഷീൻ സ്ഥാപിക്കുന്നതിന് ആവശ്യമായ രേഖകളും മറ്റ് വിവരങ്ങളും ലളിതമായ നാല് ഘട്ടങ്ങളിലൂടെ, ഓൺബോർഡിംഗ് പ്രക്രിയ കടലാസ് രഹിതമായി സമർപ്പിക്കാനും കാത്തിരിപ്പില്ലാതെ പിഒഎസ് ടെർമിനൽ ലഭ്യമാകാനും സാരഥി വ്യാപാരികളെ സഹായിക്കും. രേഖകൾ സമർപ്പിക്കാൻ പലതവണ ബാങ്ക് ശാഖ സന്ദർശിക്കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഇല്ലാതാകും. അപേക്ഷ പ്രോസസ്സ് ചെയ്ത അതേ ദിവസം തന്നെ ഇടപാടുകൾ നടത്താനും കഴിയും. ആപ്ലിക്കേഷൻ പ്രോസസ്സ് ചെയ്ത് 45 മിനിറ്റിനുള്ളിൽ ഇൻസ്റ്റോകൾ ചെയ്യാനാകും.

സാരഥി വ്യാപാരികൾക്ക് ഏറ്റവും മികച്ച സേവനം നൽകുകയും അതേസമയം തന്നെ തങ്ങളുടെ സെയിൽസ് ടീമിൻറെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആക്സിസ് ബാങ്ക് പ്രസിഡൻറും കാർഡ്സ് & പെയ്മൻറ് വിഭാഗം മേധാവിയും പ്രസിഡൻറുമായ സഞ്ജീവ് മോഖെ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.