- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് വിസ, മിന്റോക്ക് എന്നിവയുമായി ചേർന്ന് വ്യാപാരികൾക്കായി നിയോ ഫോർ മെർച്ചന്റ്സ് ആപ്പ് പുറത്തിറക്കി. ബിസിനസുകളെ ശാക്തീകരിക്കാനും പണമിടപാടുകൾ ഏളുപ്പമാക്കാനുമാണ് നിയോ ആപ്പുവഴി ലക്ഷ്യമിടുന്നത്.
ഉപഭോക്തൃ സൗഹൃദ ഇന്റർഫേസുള്ള ഈ ആപ്പിൽ വൈവിധ്യമാർന്ന പേയ്മെന്റ് ഓപ്ഷനുകൾ, ബിസിനസ് ഇൻസൈറ്റുകൾ, ട്രാൻസാക്ഷൻ വിവരങ്ങൾ തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാണ്. നിയോ ഫോർ മെർച്ചന്റ്സ് ആപ്പിലൂടെ വ്യാപാരികൾക്ക് കാർഡ്, എസ്എംഎസ് പേ, യുപിഐ എന്നിവ വഴി അനായാസം പണം സ്വീകരിക്കാം. ഇത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ സഹായകരമാണ്.
ഇടപാടുകളും സേവന റിപ്പോർട്ടുകളും തുടങ്ങി വ്യാപാര സംബന്ധമായ മുഴുവൻ കാര്യങ്ങളും നിയോ ആപ്പിൽ ലഭിക്കും.
ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂന്നി കച്ചവടച്ചെലവ് കുറയ്ക്കാനും താങ്ങാനാവുന്ന നിരക്കിൽ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാനുമുള്ള സംവിധാനം ഒരുക്കാനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ആക്സിസ് ബാങ്ക് കാർഡ്സ് ആന്റ് പേയ്മെന്റ്സ് വിഭാഗം പ്രസിഡന്റും മേധാവിയുമായ സഞ്ജീവ് മോഗെ പറഞ്ഞു. ബിസിനസ് കൂടുതൽ വിപുലപ്പെടുത്താനും ഡിജിറ്റൽ ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കാനും വ്യാപാരി സമൂഹത്തെ പിന്തുണയ്ക്കുന്ന മിക്കച്ചൊരു ആപ്ലിക്കേഷനാണ് നിയോ ആപ്പെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിയോ ഫോർ മെർച്ചന്റ്സ് ആപ്പ് സഹായകരമാണെന്ന് മിന്റോക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ രാമൻ ഖണ്ഡുജ പറഞ്ഞു.
ആക്സിസ് ബാങ്കും മിന്റോക്കുമായും സഹകരിച്ച് വ്യാപാരികൾക്കായി നിയോ ആപ്പ് പുറത്തിറക്കുന്നതിൽ അഭിമാനമുണ്ടെന്ന് വിസ മെർച്ചന്റ് സെയിൽസ് മേധാവി ഋഷി ഛബ്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.