- Trending Now:
കൊച്ചി: ആക്സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ബാങ്കിംഗ് പ്ലാറ്റ്ഫോമായ നിയോ ഫോർ ബിസിനസ് പുറത്തിറക്കി. മൊബൈലിൽ ലഭ്യമാകുന്ന ഇത് പിസിയിലും ടാബ് ലെറ്റിലും പ്രയോജനപ്പെടുത്താം. ഡിഐവൈ സെൽഫ് ഓൺബോർഡിങ് വഴി സമ്പൂർണ ഡിജിറ്റൽ സംവിധാനങ്ങളാണ് ഇതിലൂടെ നൽകുക. കാര്യക്ഷമവും വേഗതയേറിയതുമായ ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ പണം നൽകലും സ്വീകരിക്കലും ഇതു സാധ്യമാക്കും. എംഎസ്എംഇകളുടെ ബാങ്കിങ് ആവശ്യങ്ങൾക്കു പുറമെയുള്ള ആവശ്യങ്ങളും നിറവേറ്റാൻ ഈ സംവിധാനം സഹായിക്കും. എംഎസ്എംഇകളുടെ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സമഗ്രമായ ഡിജിറ്റൽ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.
ഡിജിറ്റൽ സെൽഫ് ഓൺ ബോർഡിംഗ്, ബൾക്ക് പെയ്മെൻറുകൾ, ജിഎസ്ടി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ഇൻവോയ്സിങ്, പെയ്മെൻറ് ഗേറ്റ് വേ സംയോജനം, ഉപഭോക്താക്കളുടെ വിവരങ്ങൾ അറിയാനുള്ള സൗകര്യം, ഓട്ടോ റീകൺസീലിയേഷൻ, റിക്കറിങ് കളക്ഷൻ, ക്യാഷ് ഫ്ളോ റിപോർട്ടുകൾ തുടങ്ങി നിരവധി സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കും. ആക്സിസ് ബാങ്കിൻറെ നിലവിലുള്ള കറണ്ട് അക്കൗണ്ട് ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് ഡൗൺലോഡു ചെയ്തോ വെബ് അധിഷ്ഠിത ഡിജിറ്റൽ രജിസ്ട്രേഷൻ വഴിയോ ഇത് ഉപയോഗിക്കാം.
സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലും ഡാറ്റാ വിശകലനത്തിലും ആക്സിസ് ബാങ്ക് തുടർച്ചയായ നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് ആക്സിസ് ബാങ്ക് ട്രഷറി, മാർക്കറ്റ്സ്, ഹോൾസെയിൽ ബാങ്കിങ് പദ്ധതികളുടെ മേധാവിയും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ നീരജ് ഗംഭീർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.