Sections

ആക്സിസ് ബാങ്കിൻറെ ഓപ്പൺ അവതരിപ്പിച്ചു

Thursday, Oct 05, 2023
Reported By Admin
Axis Bank Open

കൊച്ചി: ബാങ്കിൻറെ ഏറ്റവും മികച്ച 15 ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓപ്പണിന് ആക്സിസ് ബാങ്ക് തുടക്കം കുറിച്ചു. വ്യക്തിഗത സേവനങ്ങളും തടസമില്ലാത്ത ഡിജിറ്റൽ ബാങ്കിങ് അനുഭവങ്ങളും നൽകുന്ന ബാങ്കിനുള്ളിൽ തന്നെയുള്ള ഡിജിറ്റൽ ബാങ്ക് എന്ന ആക്സിസ് ബാങ്കിൻറെ നീക്കങ്ങൾക്ക് അനുസൃതമായാണ് ഓപ്പൺ അവതരിപ്പിച്ചിട്ടുള്ളത്.

അത്യാധുനിക ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഭാവിയിലേക്കുള്ള സൗകര്യങ്ങൾ ലഭ്യമായ ഈ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത് കൂടുതൽ മെച്ചപ്പെടുത്തിയ ഡിജിറ്റൽ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിനെ എടുത്തു കാട്ടുകയാണ്.

ഓരോ വ്യക്തിക്കും സവിശേഷമായതും തടസങ്ങൾ ഇല്ലാത്തതുമായ ബാങ്കിങ് അനുഭവങ്ങൾ ഒരു കുടക്കീഴിൽ നൽകുന്നതായിരിക്കും ആക്സിസ് ബാങ്കിൻറെ ഓപ്പൺ എന്ന് ആക്സിസ് ബാങ്ക് ഡിജിറ്റൽ ബിസിനസ് ആൻറ് ട്രാൻസ്ഫോർമേഷൻ മേധാവിയും പ്രസിഡൻറുമായി സമീർ ഷെട്ടി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.