- Trending Now:
കൊച്ചി: ആക്സിസ് ബാങ്ക് പൂർണമായും ഡിജിറ്റൽ ആയ ഇ-ബാങ്ക് ഗ്യാരണ്ടി സംവിധാനത്തിനു തുടക്കം കുറിച്ചു. സ്വിഫ്റ്റ് ഇന്ത്യയുമായി ചേർന്നാണ് ഈ മേഖലയിലെ ഇത്തരത്തിലെ ആദ്യ പദ്ധതിയായ ഇ-ബാങ്ക് ഗ്യാരണ്ടി നടപ്പാക്കുന്നത്. ഈ സംവിധാനം ആദ്യമായി പ്രയോജനപ്പെടുത്തുന്ന കോർപറേറ്റ് സ്ഥാപനം ഗെയിൽ ആണെന്നും ബാങ്ക് അറിയിച്ചു.
സുതാര്യവും തടസങ്ങളില്ലാത്തതുമായ ഇടപാടുകളാവും ഇ-ബാങ്ക് ഗ്യാരണ്ടി വഴി ഉറപ്പാക്കുക ഫിസിക്കൽ രേഖകൾ നൽകുന്ന പ്രക്രിയകൾ അടക്കം ഇല്ലാതാക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലുള്ളതുമാണ് ഇ-ബാങ്ക് ഗ്യാരണ്ടി സംവിധാനം.
ഡിജിറ്റൈസേഷൻ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു. ട്രാൻസാക്ഷൻ ബാങ്കിംഗിലെ മുൻനിര ഡിജിറ്റൽ സംരംഭങ്ങളിൽ ആക്സിസ് ബാങ്ക് എല്ലായ്പ്പോഴും മുൻപന്തിയിലാണ്. സേവനങ്ങൾ ലളിതമാക്കുന്നതിനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്നും സ്വിഫ്റ്റ് ഇന്ത്യയുടെ ശൃംഖല പ്രയോജനപ്പെടുത്തി ഈ സേവനങ്ങൾ നൽകുന്നതിനു തുടക്കം കുറിക്കാനായതിൽ സന്തോഷമുണ്ടെന്നും ആക്സിസ് ബാങ്ക് ഹോൾസെയിൽ ബാങ്കിങ് പ്രൊഡക്ട്സ് വിഭാഗം മേധാവിയും പ്രസിഡൻറുമായ വിവേക് ഗുപ്ത പറഞ്ഞു.
ആക്സിസ് ബാങ്കുമായും ഗെയിലുമായും ചേർന്നു പ്രവർത്തിക്കുന്നതിൽ തങ്ങൾക്ക് ആഹ്ലാദമുണ്ടെന്ന് സിഫ്റ്റ് ഇന്ത്യ സിഇഒ കിരൺ ഷെട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.