Sections

ആക്‌സിസ് ബാങ്ക് ഫൗണ്ടേഷൻ ഭിന്നശേഷിക്കാർക്കായി 24,000-ത്തിലേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു

Thursday, Jan 04, 2024
Reported By Admin
Axis Bank Foundation

കൊച്ചി: ആക്സിസ് ബാങ്ക് ഫൗണ്ടേഷൻ കഴിഞ്ഞ പത്തു വർഷങ്ങളിൽ രാജ്യത്തെ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമായി ഭിന്നശേഷിക്കാർക്കായി 24,000-ത്തിൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. യൂത്ത് ഫോർ ജോബ്സുമായി സഹകരിച്ചാണ് വെല്ലുവിളികൾ നേരിടുന്ന യുവാക്കൾക്ക് ഫൗണ്ടേഷൻ പരിശീലനം നൽകിയത്. ഈ പങ്കാളിത്തത്തിലൂടെ 60 ശതമാനം നിരക്കിലുള്ള പ്ലെയ്സ്മെൻറ് എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. കേൾവി പ്രശ്നങ്ങൾ ഉള്ളവർ, ലോക്കോമോട്ടീവ് വെല്ലുവിളികൾ നേരിടുന്നവർ, കാഴ്ചക്കുറവുള്ളവർ തുടങ്ങിയവർക്കാണ് പരിശീലനം നൽകിയത്. വർക്ക് ഇൻറഗ്രേറ്റഡ് സോഫ്റ്റ് സ്കിൽസ് ആൻറ് ഇംഗ്ലീഷ് എന്ന പദ്ധതിയാണ് ഈ പങ്കാളിത്തത്തിൻറെ ഭാഗമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വെല്ലുവിളികൾ നേരിടുന്ന യുവാക്കളിൽ കഴിവുകളും ആത്മവിശ്വാസവും സംഘടിത മേഖലയിൽ സുരക്ഷിത തൊഴിലുകൾ നേടാനുള്ള ശേഷിയും വളർത്തിയെടുക്കുന്നതാണ് ഇത്. റീട്ടെയിൽ, ഐടി, ഹോസ്പിറ്റാലിറ്റി, ഇ-കോമേഴ്സ്, വിവിധ സേവന മേഖലകൾ തുടങ്ങിയ രംഗങ്ങളിലാണ് തൊഴിലവസരങ്ങൾ ലഭ്യമാക്കിയത്. 958 തൊഴിൽ ദാതാക്കളാണ് കഴിഞ്ഞ പത്തു വർഷമായി പ്ലെയ്സ്മെൻറ് പരിപാടികളിൽ പങ്കെടുത്തത്. പരിശീലനത്തിൽ പങ്കെടുത്ത 24,000-ത്തിൽ പരം യുവാക്കളിൽ 15,466 പേർക്ക് ഇവർ ജോലി ലഭ്യമാക്കി.

ഈ സഹകരണത്തിലൂടെ ഇരു സ്ഥാപനങ്ങളുടേയും കഴിവുകൾ സംയുക്തമായി പ്രയോജനപ്പെടുത്താനായി എന്ന് ആക്സിസ് ബാങ്ക് ഫൗണ്ടേഷൻ സിഇഒ ധുരുവി ഷാ ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.