- Trending Now:
കൊച്ചി: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയ്ക്കുള്ള ആദരസൂചകമായി ആക്സിസ് ബാങ്ക് കേരളത്തിലെ 150-ലധികം എംഎസ്എംഇ ഉപഭോക്താക്കളെ അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തിൽ ആദരിച്ചു. കൊച്ചി, കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, തൃശൂർ അടക്കം തിരഞ്ഞെടുത്ത ആക്സിസ് ബാങ്ക് ശാഖകളിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
ആക്സിസ് ബാങ്ക് റീജിയണൽ ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് - സൗത്ത് 1 ബൈശാഖി ബാനർജി, സർക്കിൾ ഹെഡ് എസ് ബിന്ദീഷ് എന്നിവർ എംഎസ്എംഇ ഉപഭോക്താക്കൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ അവർ നൽകിയ സംഭാവനകളെ ആദരിക്കുകയും ചെയ്തു. റിലേഷൻഷിപ്പ് മാനേജർമാർ ഏതാനും ചില എംഎസ്എംഇ ഉപഭോക്താക്കളെ അവരുടെ ബിസിനസ് സ്ഥാപനത്തിലെത്തിയും ആദരിച്ചു.
ഈ അവസരത്തിൽ എംഎസ്എംഇകൾക്കായി ബാങ്ക് എക്സ്ക്ലൂസീവ് ഓഫറുകളും പ്രഖ്യാപിച്ചു. സുരക്ഷിതമായ പ്രവർത്തന മൂലധന ഉൽപ്പന്നങ്ങൾക്കുള്ള പ്രോസസ്സിംഗ് ഫീസിൽ 50% കിഴിവോടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് പ്രീ-ക്വാളിഫൈഡ് ഓഫറുകൾ നീട്ടി. ഇത് എംഎസ്എംഇകൾക്ക് മത്സരാധിഷ്ഠിത പലിശ നിരക്കിലും കുറഞ്ഞ പ്രോസസ്സിംഗ് ഫീയിലും ഇഎംഐ അടിസ്ഥാനത്തിൽ വായ്പകളും വാഗ്ദാനം ചെയ്തു.
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് എംഎസ്എംഇകൾ വഹിക്കുന്ന നിർണായക പങ്ക് തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ആക്സിസ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ആക്സിസ് ബാങ്ക് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ അർണിക ദീക്ഷിത് പറഞ്ഞു. ആക്സിസ് ബാങ്ക് എംഎസ്എംഇ ഉപഭോക്താക്കളെ അവരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഓഫറുകളും സഹായങ്ങളും നൽകി സഹകരിച്ചുവരുന്നതായും അർണിക ദീക്ഷിത് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.