- Trending Now:
കൊച്ചി: രാജ്യത്തെ കാൻസർ പരിരക്ഷ മെച്ചപ്പെടുത്താനായി മുന്നൂറിലധികം കാൻസർ സെൻററുകളുമായി പ്രവർത്തിക്കുന്ന നാഷണൽ കാൻസർ ഗ്രിഡിന് ആക്സിസ് ബാങ്ക് 100 കോടി രൂപയുടെ സഹായം നൽകും. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഈ ശൃംഖല പ്രവർത്തിക്കുന്നത്. അഞ്ചു വർഷത്തെ ഈ പങ്കാളിത്തത്തിൻറെ ഭാഗമായി കാൻസർ പരിരക്ഷ, ആധുനിക കാൻസർ ഗവേഷണം, അഫിലിയേറ്റു ചെയ്തിട്ടുള്ള 300-ൽ ഏറെ കേന്ദ്രങ്ങളിൽ ഡിജിറ്റൽ ഹെൽത്ത് സംവിധാനങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ പിന്തുണ നൽകും.
കാൻസർ ചികിൽസാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ നാഷണൽ കാൻസർ ഗ്രിഡുമായും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായും സഹകരിക്കുന്നതിൽ തങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്ന് ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു. സുസ്ഥിര ആരോഗ്യ സേവനങ്ങൾ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പ്രോത്സാഹനം നൽകുന്ന ആക്സിസ് ബാങ്കിൻറെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.