- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മുൻനിര പ്രീമിയം ഫാഷൻ, ബ്യൂട്ടി, ഗിഫ്റ്റിങ് സ്ഥാപനമായ ഷോപ്പേഴ്സ് സ്റ്റോപ്പുമായി സഹകരിച്ച് ആക്സിസ് ബാങ്ക് ഷോപ്പേഴ്സ് സ്റ്റോപ്പ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഓൺലൈൻ, ഓഫ്ലൈൻ ഷോപ്പിങ്ങുകളിൽ മികച്ച അനുഭവങ്ങളാവും ഈ കാർഡ് പ്രദാനം ചെയ്യുക.
ഉയർന്ന ഷോപ്പിങ് റിവാർഡുകൾ, ഇന്ധന സർചാർജ് ഇളവ്, ഡൈനിങ് പ്രിവിലേജുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാവും കാർഡ് ഉടമകൾക്കു ലഭിക്കുക. ഷോപ്പേഴ്സ് സ്റ്റോപ്പ് ഫസ്റ്റ് സിറ്റിസൺ ക്ലബ് ഗോൾഡൻ ഗ്ലോ കോംപ്ലിമെൻററി മെമ്പർഷിപ്പ്, ഷോപേഴ്സ് സ്റ്റോപ്പിലെ ചെലവഴിക്കലുകൾക്ക് 20 ഫസ്റ്റ് സിറ്റിസൺ പോയിൻറുകൾ വരെ, കാലാവധി തീരാത്ത ഫസ്റ്റ് സിറ്റിസൺ പോയിൻറുകൾ, ഈസി ഡൈനറുമായി ചേർന്ന് പ്രതിമാസം 500 രൂപ വരെ വരുന്ന 15 ശതമാനം തൽക്ഷണ ഇളവ്, 400 രൂപ മുതൽ 5000 രൂപ വരെയുള്ള ഇടപാടുകൾക്ക് സ്റ്റേറ്റ്മെൻറ് മാസത്തിൽ 400 രൂപ വരെയെന്ന നിലയിൽ 1 ശതമാനം ഇന്ധന സർചാർജ് ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളും കാർഡ് ഉടമകൾക്കു ലഭിക്കും.
പുതിയ ഉപഭോക്തൃ മേഖലകളിലേക്ക് എത്താനും അവരുടെ ഉയർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റാനുമായുള്ള തുടർച്ചയായ ശ്രമങ്ങളാണു തങ്ങൾ നടത്തുന്നതെന്ന് ആക്സിസ് ബാങ്ക് കാർഡ്സ് ആൻറ് പെയ്മെൻറ്സ് വിഭാഗം മേധാവിയും പ്രസിഡൻറുമായ സഞ്ജീവ് മോഘെ പറഞ്ഞു. തങ്ങളുടെ മൂല്യങ്ങളും ശ്രദ്ധാമേഖലകളും പങ്കു വെക്കുന്ന ഷോപ്പേഴ്സ് സ്റ്റോപ്പ് ബ്രാൻഡുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ആഹ്ളാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം: https://www.axisbank.com/retail/cards/credit-card/axis-bank-shoppers-stop-credit-card
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.