- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2023ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ശുചിത്വ പരിപാടിയായ 'ക്ലീൻ-എ-തോൺ' ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. പരമാവധി ജലാശയങ്ങൾ വൃത്തിയാക്കിയതിനും മലിനമായ ജലാശയങ്ങളിൽ നിന്ന് ഗണ്യമായ അളവിൽ മാലിന്യം നീക്കം ചെയ്യുന്നതിനുമുള്ള ബാങ്കിൻറെ സംഭാവനയ്ക്കാണ് ഈ അംഗീകാരം.
ഒരാഴ്ച നീണ്ടുനിന്ന ശുചീകരണ പരിപാടിയ്ക്ക് രാജ്യവ്യാപകമായി നേതൃത്വം നൽകുന്നതിന് ആക്സിസ് ബാങ്ക് 14 എൻജിഒകളുമായി സഹകരിച്ചു. ഇന്ത്യയിലെ 18 നഗരങ്ങളിലായി 22 ജലാശയങ്ങൾ ശുചീകരിക്കാൻ 3,700-ലധികം സന്നദ്ധപ്രവർത്തകർ ഈ പരിപാടിയിൽ പങ്കെടുത്തു. കൂട്ടായ പരിശ്രമത്തിലൂടെ ഈ ജലാശയങ്ങളിൽ നിന്ന് 12,794 കിലോഗ്രാം മാലിന്യം നീക്കം ചെയ്തു.
ഓണത്തിന് കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളുമായി കാർസ്24... Read More
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അഭിമാനകരമായ നിമിഷമാണ്. സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതിനും ആക്സിസ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ആക്സിസ് ബാങ്കിൻറെ ബ്രാഞ്ച് ബാങ്കിംഗ്, റീട്ടെയിൽ ലയബിലിറ്റീസ് & പ്രൊഡക്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് രവി നാരായണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.