Sections

ആകർഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി ആക്സിസ് ബാങ്കിൻറെ 'ദിൽ സേ ഓപ്പൺ സെലിബ്രേഷൻസ്'

Friday, Oct 04, 2024
Reported By Admin
Axis Bank festive offers with discounts and cashback on popular brands

  • മുൻനിര ബ്രാൻഡുകൾക്ക് 25 ശതമാനം വരെ കിഴിവും 50 ശതമാനം വരെ ക്യാഷ്ബാക്കും
  • ബാങ്കിൻറെ ഗ്രാബ്ഡീൽ പ്ലാറ്റ്ഫോം വഴി 3000 രൂപ വരെ ക്യാഷ്ബാക്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ആകർഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി 'ദിൽ സേ ഓപ്പൺ സെലിബ്രേഷൻസ്' ഓഫർ അവതരിപ്പിച്ചു. ഇ- കൊമേഴ്സ്, ലൈഫ് സ്റ്റൈൽ, ഇലക്ട്രോണിക്സ്, യാത്ര, ഡൈനിംഗ്, പലചരക്ക് തുടങ്ങിയ വിവിധ വിഭാ?ഗങ്ങളിൽ ഈ ഓഫറുകൾ ലഭിക്കും. ഓഫറുകൾക്ക് പുറമെ ബാങ്കിന്റെ ഗ്രാബ് ഡീൽസ് പ്ലാറ്റ്ഫോം https://grabdeals.axisbank.com വഴി 50ലധികം ജനപ്രിയ ബ്രാൻഡുകളിലും മുൻനിര ഇന്ത്യൻ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും അധിക ക്യാഷ്ബാക്കും ലഭിക്കും.

ആമസോൺ, ഫ്ലിപ്കാർട്ട്, മാക്സ്ഫാഷൻ, മിന്ത്ര, ടിറ, വെറോ മോഡ തുടങ്ങിയവയിലെ മുൻനിര ബ്രാൻഡ് ഉൽപന്നങ്ങളിലും ഐഎഫ്ബി, മോട്ടറോള, റിലയൻസ് ഡിജിറ്റൽ, സാംസങ്, ഷവോമി തുടങ്ങിയ ഇലക്ട്രോണിക്സ് ബ്രാൻഡുകളിലും 25 ശതമാനം വരെ കിഴിവ് ലഭിക്കും. ആഡംബര ലൈഫ് സ്റ്റൈൽ ബ്രാൻഡുകളായ കോച്ച്, ഹ്യൂഗോ ബോസ്, മൈക്കൽ കോർസ്, ടുമി എന്നിവയിലും ബ്ലിങ്കിറ്റ്, ഈസി ഡൈനർ, സ്വിഗ്ഗി എന്നിവയിലും 25 ശതമാനം വരെ കിഴിവുണ്ട്. അവധി ആഘോഷിക്കുന്നവർക്ക് ക്ലിയർട്രിപ്പ്, കാത്തേ പസഫിക്, മേക്ക് മൈ ട്രിപ്പ്, പേടിഎം ഫ്ളൈറ്റ്സ്, യാത്രാ തുടങ്ങിയവയിൽ ഇൻസ്റ്റൻറ് സേവിങ്ങ്സും ആകർഷകമായ ഇഎംഐ പ്ലാനുകളും ലഭ്യമാണ്.

ആക്സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് ഫ്ലിപ്കാർട്ടിൽ നിന്നും ഉത്പ്പന്നങ്ങൾ വാങ്ങുമ്പോൾ അഞ്ച് ശതമാനം അധിക ക്യാഷ് ബാങ്ക് ലഭിക്കും. ബാങ്കിൻറെ ഗ്രാബ് ഡീൽസ് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 3000 രൂപ വരെ ക്യാഷ് ബാക്കും വാഗ്ദാനം ചെയ്യുന്ന ഈ ഓഫറുകൾ ഒക്ടോബർ 6 വരെ ലഭ്യമാണ്.

ഈ ഉത്സവ സീസണിൽ മുൻനിര ബ്രാൻഡുകളുമായി ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും ഡീലുകളും ലഭ്യമാക്കി ഉത്സവ കാല ഷോപ്പിങ് കൂടുതൽ ആഹ്ളാദകരവും ആവേശകരവുമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആക്സിസ് ബാങ്ക് കാർഡ്സ് ആൻഡ് പെയ്മെന്റ്സ് മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഗെ പറഞ്ഞു.

'നന്മനിറഞ്ഞ പ്രവൃത്തികൾ ഉത്സവങ്ങളിൽ മാത്രമായി തീരരുത്, അത് വർഷം മുഴുവൻ തുടരണം' എന്ന ആശയത്തിലൂന്നി ആക്സിസ് ബാങ്ക് മൾട്ടിമീഡിയ കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്. ആദ്യഘട്ട കാമ്പയിൻ ഓണവും ഗണേഷോത്സവവുമാണ് ലക്ഷ്യമിട്ടത്. നവരാത്രിയും ദീപാവലിയോടും കൂടി കാമ്പയിൻറെ രണ്ടാം ഘട്ടം സമാപിക്കും. അച്ച് എഐ എന്ന പോർട്ടലും കാമ്പയിൻറെ ഭാഗമായി അതരിപ്പിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.