- Trending Now:
കൊച്ചി: ആക്സിസ് ബാങ്ക് ഐടിസിയുടെ കാർഷിക ഇക്കോ സിസ്റ്റത്തിൻറെ ഭാഗമായ കർഷകർക്ക് ബാങ്കിൻറെ വായ്പ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കാനായി ഐടിസി ലിമിറ്റഡുമായി സഹകരിക്കും. ഈ പങ്കാളിത്തം വഴി രാജ്യത്തിൻറെ വിദൂര പ്രദേശങ്ങളിൽ ധനകാര്യസേവനം ലഭിക്കാത്ത കർഷകരുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കും. കാർഷിക വായ്പ, സ്വർണപ്പണയ വായ്പ തുടങ്ങി നിരവധി പദ്ധതികൾ ബാങ്ക് കർഷകർക്ക് ലഭ്യമാക്കും.
ഫുൾ-സ്റ്റാക്ക് അഗ്രി-ടെക് ആപ്ലിക്കേഷനായ ഐടിസിഎംഎഎആർഎസ് (മെറ്റാ മാർക്കറ്റ് ഫോർ അഡ്വാൻസ്ഡ് അഗ്രികൾച്ചറൽ റൂറൽ സർവീസസ്) വഴിയാണ് ആക്സിസ് ബാങ്ക് കർഷകരിലേക്ക് എത്തുകയും അവരുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്നത്. കൂടാതെ രാജ്യത്തെ 656 ജില്ലകളിലുമുള്ള ബാങ്കിൻറെ ഗ്രാമീണ-നഗര, അർദ്ധ നഗര ശാഖകളിലൂടെ കർഷകർക്ക് വിപുലമായ ധനകാര്യ സേവനങ്ങളും പദ്ധതികളും ലഭ്യമാക്കും.
2223 സാമ്പത്തിക വർഷത്തിൽ പുതിയ അക്കൗണ്ടുകളുമായി ഭാരത് ബാങ്കിംഗ് തന്ത്രം കൂടുതൽ വിപുലീകരിക്കാൻ ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നു. 2022 ഡിസംബർ 31-ലെ കണക്കനുസരിച്ച് ഗ്രാമീണ മേഖലയിലെ ബാങ്കിൻറെ വായ്പ മുൻവർഷത്തേക്കാൾ 27 ശതമാനം വർധന കാണിച്ചപ്പോൾ ഡിപ്പോസിറ്റ് 16 ശതമാനം ഉയർന്നു.
ഈ പങ്കാളിത്തം വഴി ദശലക്ഷക്കണക്കിന് കർഷകരുമായി നല്ല ബന്ധം സ്ഥാപിക്കാനും അതുവഴി സാമ്പത്തിക സ്ഥിതി ഉയർത്തുന്നതിൽ ഗണ്യമായ സംഭാവന നൽകാൻ കഴിയുമെന്ന് ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവും ഭാരത് ബാങ്കിംഗ് മേധാവിയുമായ മുനിഷ് ശർദ പറഞ്ഞു.
കർഷകർക്ക് സമയോചിതമായി വായ്പ ലഭ്യമാക്കി കർഷകരെ ഗുണമേന്മയുള്ള ഇൻപുട്ടുകൾ വാങ്ങാൻ പ്രാപ്തരാക്കും ഇത് ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഐടിസി ലിമിറ്റഡിൻറെ അഗ്രി ബിസിനസ് ഡിവിഷൻറെ ഡിവിഷണൽ ചീഫ് എക്സിക്യൂട്ടീവ് രജനികാന്ത് റായ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.