Sections

ആക്സിസ് ബാങ്ക് 'എറൈസ് വിമൺസ് സേവിങ്സ് അക്കൗണ്ട്' അവതരിപ്പിച്ചു

Saturday, Dec 07, 2024
Reported By Admin
Axis Bank executives launching the Arise Women's Savings Account.

കൊച്ചി: വനിതകളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്ര സേവനങ്ങളും ആരോഗ്യ പരിചരണ നേട്ടങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ആക്സിസ് ബാങ്ക് എറൈസ് വിമൺ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി, എക്സിക്യൂട്ടീവ് ഡയറക്ടർ മുനീഷ് ഷർദ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സെയിൽഫോഴ്സ് ഇന്ത്യ ചെയർപേഴ്സണും സിഇഒയുമായ അരുദ്ധതി ഭട്ടാചാര്യയാണ് അക്കൗണ്ട് അവതരിപ്പിച്ചത്.

പ്രത്യേക വനിതാ സാമ്പത്തിക വിദഗ്ദ്ധർ, ആരോഗ്യം, ജീവിത ശൈലി, കുടുംബം എന്നിവയ്ക്ക് പിന്തുണ നൽകുന്ന നേട്ടങ്ങൾ തുടങ്ങി വനിതകളുടെ സവിശേഷമായ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് ഇത്. പ്രാഥമിക ഫണ്ടിങ് ഇല്ലാതെ കുട്ടികളുടെ അക്കൗണ്ടുകൾ ലിങ്കു ചെയ്യാനുള്ള സൗകര്യം, ചെറുതും ഇടത്തരവുമായ ലോക്കറുകൾക്ക് ആദ്യ വർഷം വാടക ഒഴിവാക്കൽ, പിഒഎസുകളിൽ അഞ്ചു ലക്ഷം രൂപ വരെയും എടിഎമ്മുകളിൽ ഒരു ലക്ഷം രൂപ വരെയും പരിധിയുള്ള അറൈസ് ഡെബിറ്റ് കാർഡുകൾ, കോംപ്ലിമെൻററി ആയി നിയോ ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ നേട്ടങ്ങൾ ഈ അക്കൗണ്ടിൻറെ ഭാഗമായി ലഭിക്കും.

വനിതകളുടെ ജീവിതത്തിലെ വെല്ലുവിളികളും അവസരങ്ങളും പരിഗണിക്കേണ്ട സമയമാണിതെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയൂമായ അമിതാഭ് ചൗധരി പറഞ്ഞു. വനിതകളുടെ ദൈനംദിന ആവശ്യങ്ങളോടുള്ള തങ്ങളുടെ പ്രതികരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.